കാർ കിണറ്റിൽ വീണു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് അപകടം; യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി പൂച്ചക്കാട് ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ ആൾമറ തകർത്തുകൊണ്ട് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു അപകടത്തിൽ പെടുന്ന സമയം കാറിലുണ്ടായിരുന്ന നാലുപേരെയും അതീവ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടം നടന്നയുടൻ സംഭവസ്ഥലത്തെത്തിയ ബേക്കല്‍ ഡി.വൈ. എസ്പി,  സി.കെ സുനില്‍ കുമാറിന്റെ  നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്‌സും നാട്ടുകാരും  പങ്കാളികളായി. കാർ കിണറ്റിൽ വീണതിനെത്തുടർന്ന് കാഞ്ഞങ്ങാട്- കാസർകോട് കെഎസ്ടിപി റോഡിൽ പൂച്ചക്കാട്ട് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. കാർ കിണറ്റിൽ വീണയുടൻ  പ്രദേശവാസികളായ രാമചന്ദ്രൻ, അയ്യപ്പൻ എന്നീ യുവാക്കൾ സാഹസികമായി കിണറ്റിലിറങ്ങി കാറിനകത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു.

LatestDaily

Read Previous

കഞ്ചാവും ഹെറോയിനുമായി കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ

Read Next

ജില്ലാശുപത്രി കാന്റീനിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ തേരട്ട