കഞ്ചാവും ഹെറോയിനുമായി കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ

പയ്യന്നൂർ: കഞ്ചാവും  ഹെറോയിനുമായി മയക്കു മരുന്ന് ശൃംഖലയിലെ രണ്ടു കുടിയേറ്റ തൊഴിലാളി ക ളെ   എക്സൈസ് സംഘം പിടികൂടി. ഒരു കിലോ 150 ഗ്രാം കഞ്ചാവു ശേഖരവുമായി പശ്ചിമ ബംഗാൾ മുർഷിദബാദ് മഹേഷേലി സ്വദേശി അലമ്ഗീർ 32, മുന്ന് ഗ്രാം ഹെറോയിനും 20 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സുട്ടി സ്വദേശി മസുംരാണ 22, എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖും സംഘവും അറസ്റ്റു ചെയ്തത്.പെരുമ്പ കോറോം റോഡിലാണ് ഇരുവരും എക്സൈസ് സംഘത്തിന്റെ  പിടിയിലായത്. അന്തർ സംസ്ഥാന  മയക്കു മരുന്ന് കടത്തിലെ പ്രധാന കണ്ണികളാണ് എക്സൈസ് പിടിയിലായത്.

എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.വി. ശ്രീനിവാസൻ ,മനോജ്‌ വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ മനോജ്‌ കെ ടി എൻ,വിജിത് ടി.വി സനേഷ്, എക്സൈസ് സൈബർ സെല്ലിലെസനലേഷ് എന്നിവരുമുണ്ടായിരുന്നു.

Read Previous

തർബ്ബീയത്തൂൽ ഇസ്ലാം സഭ ഭാരവാഹികളും വഖഫ് ബോർഡും തമ്മിൽ പോര്

Read Next

കാർ കിണറ്റിൽ വീണു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു