ജെംസ് സ്കൂൾ വിൽപ്പന : മഞ്ചേശ്വരം എംഎൽഏയ്ക്കും കൂട്ടാളികൾക്കുമെതിരെ വഖഫ് ബോർഡിൽ പരാതി

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിൽ വഖഫ് അധീനതയിലുള്ള സ്ഥലം ചുളുവിലയ്ക്ക് മഞ്ചേശ്വരം എം എൽ ഏ , എം. സി ഖമറുദ്ധീന്  കൈമാറിയ സംഭവത്തിൽ വഖഫ് ബോർഡിന് പരാതി. തൃക്കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.കെ. വിഭാഗം  സമസ്തയുടെ  ജാമിയ സഅദിയ ഇസ്ലാമിയ അനാഥ അഗതിമന്ദിരത്തിന്റെ  പേരിൽ  മണിയനൊടിയിൽ പ്രവർത്തിക്കുന്ന ജംസ്  സ്കൂളും അതിനോടനുബന്ധിച്ച 2.3 ഏക്കർ സ്ഥലവുമാണ്  എം സി  ഖമറുദ്ധീൻ  എം എൽ ഏയ്ക്ക് 30 ലക്ഷം  രൂപയ്ക്ക് കൈമാറിയത്. എം സി ഖമറുദ്ധീൻ എം എൽ ഏ ചെയർമാനും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ,ജി,സി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ ആർട്സ്  ആന്റ് സയൻസ് കോളേജിനാണ് ഭൂമി കൈമാറിയത്.

സ്കൂൾ വിൽപ്പന നടത്തിയതോടെ  ഇവിടെ പഠിച്ചിരുന്ന വിദ്യാർത്ഥികൾ പെരുവഴിയിലായി. ജാമിയ സഅദിയ്യ ഇസ്്ലാമിയയുടെ ഒരു ഭാരവാഹിയുടെ വീട്ടിലാണ് രഹസ്യമായി  സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ നടന്നതെന്ന് പുറത്തു വന്നിട്ടുണ്ട്. തൃക്കരിപ്പൂർ  സബ് രജിസ്ട്രാറെ വീട്ടിൽ വിളിച്ചു വരുത്തി രഹസ്യമായാണ് രജിസ്ട്രേഷൻ നടന്നത്. ജാമിയയുടെ  ജനറൽ ബോഡി ചേരാതെയാണ് സ്കൂളിന്റെ ഭൂമി കോളേജിന് കൈമാറിത്. കേരള വഖഫ് ബോർഡിൽ രജിസ്ട്രേഷൻ  ചെയ്തതാണ്  തൃക്കരിപ്പൂർ മണിയനൊടിയിലെ ജെംസ്  സ്കൂളും സ്ഥലവും. കോടികൾ  വില മതിക്കുന്ന വഖഫ്  ഭൂമിയാണ്  കേവലം  30 ലക്ഷം രൂപയ്ക്ക് എം.സി ഖമറുദ്ധീൻ  എം എൽ ഏ യുടെ പേരിൽ  എഴുതിക്കൊടുത്തത്. ഭൂമി കൈമാറ്റത്തിനെതിരെ  സമസ്തയുടെ  യുവജന സംഘടനയായ എസ് കെ. എസ് എശ്  എഫ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട. ജാമിയ സഅദിയ ഇസ്്ലാമിയയുടെ  വൈസ് പ്രസിഡന്റും  എസ് കെ. എസ് എസ് എഫ് സംസ്ഥാന വർക്കിംഗ്  സെക്രട്ടറിയുമായ താജുദ്ദീൻ  ദാരിമിയാണ് ഭൂമി കൈമാറ്റ വിഷയത്തിൽ എം എൽ ഏയ്ക്കും കൂട്ടാളികൾക്കുമെതിരെ വഖഫ് ബോർഡിൽ  പരാതി കൊടുത്തത്. തൃക്കരിപ്പൂർ സംയുക്ത ജമാ അത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട പൂക്കോയ തങ്ങൾ, മഞ്ചേശ്വരം  എം എൽ ഏ, എം. സി. ഖമറുദ്ധീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഏ.ജി.സി ബഷീർ മുതലായവരടങ്ങുന്ന സംഘമാണ് മണിയനൊടയിലെ  സ്കൂൾ വിൽപ്പനയ്ക്ക് പിന്നിൽ എന്നാണ് എസ് കെ. എസ് എഫിലെ ഒരു വിഭാഗം  ആരോപിക്കുന്നത്.

മലേഷ്യയിലടക്കമുള്ള പ്രവാസികളിൽ നിന്ന്  സംഭാവനകൾ സ്വീകരിച്ചാണ്  തൃക്കരിപ്പൂർ  ജാമിയ സഅദിയ ഇസ്്ലാമിയ അഗതി മന്ദിരത്തിന്റെ  പ്രവർത്തനമാരംഭിച്ചത്. പാവപ്പെട്ട വിദ്യാർത്ഥികളുടെ  വിദ്യാഭ്യാസം  ലക്ഷ്യമാക്കിയാണ്  മണിയനോടിയിൽ  ജെംസ്  സ്കൂൾ ആരംഭിച്ചത്. പ്രവാസ ലോകത്തിന്റെ  വിയർപ്പു കലർന്ന ഭൂമിയും  വസ്തു വകകളുമാണ് നിസ്സാര വിലയ്ക്ക്  എം.സി. ഖമറുദ്ധീൻ  എം.എൽഏയും കൂട്ടാളികളും സ്വന്തമാക്കിയത്.

LatestDaily

Read Previous

കോവിഡ് ഭീതി പരത്തി നീലേശ്വരത്തെ ലോഡ്ജ് കെട്ടിടം

Read Next

കുഞ്ഞനന്തന് ലാൽസലാം പോലീസുകാർ പോസ്റ്റിട്ടു