ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: എസ് വൈ എസ് സംസ്ഥാന ട്രഷററും മത രാഷ്ട്രീയ സംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായ മെട്രോ മുഹമ്മദ് ഹാജിയുടെ മരണം സമസ്തക്കും ദീനിനും തീര നഷ്ട്ടമാണ് ഉണ്ടാക്കിയതന്ന സമസ്ത സംസ്ഥാന ഉപാധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ, ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്മദ് മുസ്ലിയാർ ഖാസിയാറകം.ജനറൽ സെക്രട്ടറി ഇ.കെ മഹമൂദ് മുസ്ലിയാർ അനുശോചിച്ചു. ‘സമസ്തയുടെ ഓരോ പ്രവർത്തന മേഖലയിലും അദ്ധേഹത്തിന്റെ ഇടപ്പെടൽ സംഘടനക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത് . മത സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും നേതാക്കൾ പറഞ്ഞു
മുഹമ്മദ് ഹാജിക്ക് വേണ്ടി സമസ്തയുടെ പ്രാർത്ഥന
കാഞ്ഞങ്ങാട്: സുന്നിയുവജന സംഘം സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത മുസ്്ലിം ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ സമസ്ത കേരള ജംയ്യത്തുൽ ഉലമാ നേതാക്കളുടെയും പോഷക സംഘടന ഭാരവാഹികളുടെയും യോഗം അനുശോചിച്ചു. പ്രത്യേകമായ പ്രാർത്ഥനയും നടത്തി.
സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി ജനറൽ സിക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ, സിക്രട്ടറി എം.ടി അബ്ദുല്ല മുസ്്ലിയാർ, ഡോ. ബഹാവുദ്ദീൻ നദ്്്വി, കെ. ഹംസക്കുട്ടി മുസ്്ലിയാർ അദൃശ്ശേരി, ഉമർ ഫൈസി മുക്കം, ഏ.വി അബ്ദുറഹിമാൻ മുസ്്ലിയാർ നന്തി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എൻ.ഏ.എം അബ്ദുൽ ഖാദർ, കെ.എം. അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, അബ്ദുസമദ് പൂക്കോട്ടൂർ, ഏ. മുഹമ്മദ് ശാഫിഹാജി ചെമ്മാട്, മുസ്തഫ മാസ്റ്റർ മുണ്ടുപ്പാറ, നാസർ ഫൈസി കൂട്ടത്തായി, മോയിൻകുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.