ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: കാരിയിലെ പത്മജ രവിന്ദ്രൻ ദമ്പതികളുടെ മക്കൾ കെ വി ആര്യക്കും, രേതു രവീന്ദ്രനും ഇനി സ്വന്തമായി വീട‌്. കാരിയിലെ ഒറ്റമുറി വീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചുവന്നിരുന്നത‌്. കഴിഞ്ഞ പ്രളയത്തിൽ ഈ വീട‌് പൂർണ്ണമായും വാസയോഗ്യമല്ലാതായി തീരുകയായിരുന്നു. ഇതിനെ തുടർന്ന‌്ദുരിതാശ്വാസ ക്യാമ്പിലെത്തിയ ഈ കുടുംബത്തിന്റെ ദയനീയത പഞ്ചായത്ത‌് പ്രസിഡന്റ‌് മാധവൻ മണിയറ കലക്ടർ ഡോ. സജിത്ത‌് ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായി രുന്നു.
കലക്ടർ ഒരാഴ‌്ചക്കകം തന്നെ വീട‌് നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ‌്തു. കാസർകോട്ടെ അഡ്വ. ഏ ജി നായരുടെ ഭാര്യ അഡ്വ. മണിയമ്മ, കമ്പല്ലൂർ സ‌്കൂളിലെ പ്ലസ‌്ടു പൂർവ്വ വിദ്യാർഥി കൂട്ടായ‌്മ, ഉദാരമതികൾ എന്നിവർ സഹായ ഹസ‌്തവുമായി എത്തുകയായിരുന്നു. പരിഹാരമുണ്ടാക്കാമെന്ന കലക്ടുടെ വാക്കുകൾ ഇപ്പോൾ പൂർണ്ണതയിൽ എത്തിയിരിക്കുകയാണ‌്. മാധവൻ മണിയറ ചെയർമാനും ഒ വി നാരായണൻ കൺവീനറുമായുള്ള കമ്മിറ്റി വീടിന്റെ നിർമാണം പൂർത്തീകരിക്കുകയും ചെയ‌്തു. സ‌്നേഹവീടിന്റെ താക്കോൽദാനം കലക്ടർ ഡോ. ഡി സജിത്ത‌്ബാബു നിർവ്വഹിച്ചു. ആര്യക്കും രേതുവിനുമായി നിർമ്മിച്ച സ‌്നേഹ വീട‌്. സി.വി. പ്രമീള, കെ.വി.കുഞ്ഞിക്കണ്ണൻ, പി.പി. ഭാസ്ക്കരൻ എന്നിവർ ആശംസയർപ്പിച്ചു.