ബിജെപി നേതാവിനെതിരെ സാമ്പത്തിക ആരോപണം

കാഞ്ഞങ്ങാട്: ബിജെപി പഞ്ചായത്ത് ഭാരവാഹിക്ക് കടം നൽകിയ പണം തിരിച്ചു വാങ്ങാനെത്തിയ പുതിയകണ്ടം സ്വദേശിയും,  നേതാവും തമ്മിൽ കയ്യാങ്കളി. ഇന്നലെ രാവിലെ മാവുങ്കാൽ പുതിയകണ്ടത്താണ് സംഭവം. ബിജെപി അജാനൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയായ സുധാകരൻ കൊള്ളിക്കാടാണ് പുതിയകണ്ടത്തെ ഹേമചന്ദ്രനോട് ഒന്നരലക്ഷം രൂപ കടമായി വാങ്ങിയത്. കടം കൊടുത്ത തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന്  ഹേമചന്ദ്രൻ ഇന്നലെ ബിജെപി നേതാവിന്റെ വീട്ടിലെത്തിയിരുന്നു. പണത്തെച്ചൊല്ലിയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ ഇരുവരും തമ്മിൽ കയ്യാങ്കളി നടന്നു. ഇതിനിടയിൽ ഇരുവരേയും പിടിച്ചുമാറ്റാനെത്തിയ സുധാകരന്റെ മാതാവ് നന്ദിനിക്ക് നിലത്തു വീണ്  നിസ്സാര പരിക്കേറ്റു. ഇതേത്തുടർന്ന് നന്ദിനി ഹേമചന്ദ്രനെതിരെ ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി കൊടുത്തു. കടം വാങ്ങിയ തുക തിരികെ കൊടുക്കാത്ത ബിജെപി നേതാവിനെതിരെ പാർട്ടിക്കുള്ളിൽത്തന്നെ അമർഷമുണ്ട്.

LatestDaily

Read Previous

നീലച്ചിത്രം ഡിസിസി ചർച്ച ചെയ്തില്ല

Read Next

കോവിഡ്: ഗൾഫിൽ മരിച്ച മലയാളികൾ 211