ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട് : വീട്ടമ്മ കാറിടിച്ച് മരിച്ച സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് കാർ ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ശനിയാഴ്ച രാത്രിയാണ് വെള്ളരിക്കുണ്ടിന് സമീപം മങ്കയത്ത് 55 കാരി കാറിടിച്ച് മരിച്ചത്. വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന ദേവാലയത്തിലെ പള്ളി തിരുനാളിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
വെള്ളരിക്കുണ്ട് മങ്കയം ഉഴുത്തുവാൽ മാണിക്കുട്ടിയുടെ ഭാര്യ ഗ്രേസിയാണ് മങ്കയത്ത് കെ.എൽ. 14 ജെ. 7944 നമ്പർ നാനോ കാറിടിച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ശവസംസ്ക്കാരം വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന ദേവാലയത്തിൽ.
മക്കൾ : നിധിൻ, നീതു (നഴ്സ്, സൗത്താഫ്രിക്ക), നിഖിൽ (മഹേന്ദ്ര ഫിനാൻസ് മാനേജർ, കാഞ്ഞങ്ങാട്). മരുമക്കൾ : ജിമിയ, ലിൻസി (സൗത്ത് ആഫ്രിക്ക). അഖില (ബളാൽ പഞ്ചായത്ത് ഓഫീസ് ഉദ്യോഗസ്ഥ). ചിറ്റാരിക്കാലിലെ തൈയ്യിലിടപ്പാട് ചെറിയാന്റെയും, റോസമ്മയുടെയും മകളാണ് പരേത.