ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പതിറ്റാണ്ടുകളുെട പ്രവർത്തന പാരമ്പര്യമുള്ള ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ കെട്ടിടം ആകെ മാറിക്കഴിഞ്ഞു. പരാതികളുമായി സ്റ്റേഷനിലെത്തുന്നവരെ സ്വീകരിക്കാൻ മനോഹരമായ സന്ദർശക ലോഞ്ചും, കൗൺസിലിംഗ് സെന്ററും സ്റ്റേഷന് ജനകീയ മുഖം പകർന്നു. സ്റ്റേഷൻ മുറ്റത്തെ പഴകിയ ബെഞ്ചും ഒടിഞ്ഞ കസേരകളും ഇന്ന് ഓർമ്മ മാത്രം. ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങളാണ് സ്റ്റേഷനിലെത്തുന്നവർക്ക് ഇരിക്കാനായി സജ്ജീകരിച്ചിട്ടുള്ളത്.
ഹൊസ്ദുർഗ് സ്റ്റേഷന്റെ പ്രവേശന കവാടത്തിനരികിൽ അഞ്ച് ലക്ഷം രൂപ ചിലവിൽ അജാനൂർ ലയൺസ് ക്ലബ്ബാണ് പുതുതായി സന്ദർശകർക്കുള്ള ലോഞ്ച് പണിതത്. പഴയ ഡിവൈഎസ്പി, ഓഫീസ് രണ്ടു ലക്ഷത്തോളം രൂപ ചെലവിൽ നവീകരിച്ചു. പടന്നക്കാട് ലയൺസ് ക്ലബ്ബ് ചാർട്ടർ പ്രസിഡണ്ട് ജോയിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ കൗൺസിലിംഗ് സെന്റർ സ്ഥാപിച്ചു.
മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെടുന്നവരിലും, മറ്റ് കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരിലും മഹാഭൂരിഭാഗം ചെറുപ്പക്കാരും വിദ്യാർത്ഥികളുമാണ്. ഇവരെ കൗൺസിലിംഗ് വഴി മാറ്റിയെടുക്കാൻ പര്യാപ്തരായ കൗൺസിലർമാരെയും ജനപങ്കാളിത്തത്തോടെ നിയമിച്ച് കൗൺസിലിംഗ് സെന്ററിനെ യാഥാർത്ഥ്യവൽക്കരിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ജില്ലാപോലീസ് മേധാവി ഡോ. വൈഭവ് സക്സേന സന്ദർശക ലോഞ്ചും കൗൺസിലിംഗ് സെന്ററും ഉദ്ഘാടനം ചെയ്തു.
അജാനൂർ ലയൺസ് പ്രസിഡന്റ് എംബിഎം അഷ്റഫ് അധ്യക്ഷനായി. ഹോസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. ഷൈൻ സ്വാഗതം പറഞ്ഞു. ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സിക്രട്ടറി സദാശിവൻ, പോലീസ് അസോസിയേഷൻ ജില്ലാ സിക്രട്ടറി ഏപി സുരേഷ്, അജാനൂർ ലയൺസ് ട്രഷറർ സിപി സുബൈർ സിക്രട്ടറി കെ.വി. സുനിൽരാജ് എന്നിവർ സംസാരിച്ചു.
മികച്ച സേവന പ്രവർത്തനങ്ങൾക്ക് അജാനൂർ ലയൺസ് ക്ലബ്ബിനുള്ള ഉപഹാരം ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയിൽ നിന്ന് പ്രസിഡണ്ട് ഏ.ബിഎം അഷ്റഫ് ഏറ്റുവാങ്ങി. അജാനൂർ ലയൺസ് അംഗങ്ങളായ സി.പി.സുബൈർ, ഷംസുദ്ദീൻ മാണിക്കോത്ത്, സിഎംകെ, അബ്ദുല്ല, യൂറോ; ബഷീർ തബാസ്കോ, മനാഫ് ലിയാക്കത്തലി, ആർക്കിടെക്റ്റ് ഉവൈസ് പൂച്ചക്കാട്. എന്നിവരെയും ജില്ലാ പോലീസ് മേധാവി ആദരിച്ചു.
എസ്ഇഡിസി ഗ്രൂപ്പ് ചെയർമാൻ ജോയ് ജോസഫ്, ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻമാണിക്കോത്ത്, മാധ്യമപ്രവർത്തകൻ ടി. മുഹമ്മദ് അസ്്ലം, ബേക്കൽ ലയൺസ് ഭാരവാഹികളായ എം.സി. ഹനീഫ, സോളാർ കുഞ്ഞാമത് തുടങ്ങി വിവിധ തുറകളിലുള്ളവർ ചടങ്ങി ്് സംബന്ധിച്ചു.