ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: കയ്യൂർ– ചീമേനി പഞ്ചായത്ത് കേന്ദ്രീകരിച്ച് നിരോധിത ഇന്ത്യൻ കറൻസികളുടെ ഇടപാട് വ്യാപകമാകുന്നു. മാസങ്ങളോളമായി ചെറുവത്തൂർ കയ്യൂർ റോഡ് കേന്ദ്രീകരിച്ചാണ് നിരോധിത കറൻസിയുടെ വിനിമയം നടക്കുന്നത്. ആഴ്ചയിലൊരു ദിവസമാണ് നിരോധിത കറൻസികളുമായി ആളുകൾ ഇടപാടുകാരനെത്തേടിയെത്തുന്നത്. നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ വിനിമയമാണ് നടക്കുന്നത്.
നിരോധിച്ച ആയിരം രൂപ നോട്ടീന് 800 രൂപ വരെ നൽകുന്നതായി രഹസ്യ വിവരമുണ്ട്. ചെറുവത്തൂരിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനാണ് നിരോധിച്ച നോട്ടുകളുടെ വിനിമയത്തിന് പിന്നിലെന്നാണ് വിവരം. ചീമേനി, ചെമ്പ്രകാനം, ചീമേനി–പള്ളിപ്പാറ റോഡ് എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് ഇടപാടുകൾ നടക്കുന്നത്. ഉൾപ്രദേശങ്ങളിലെ വിജനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകൾ കാര്യമായി ആരും ശ്രദ്ധിക്കാറില്ല.
നിരോധിത കറൻസി ഇടപാട് നടത്തുന്ന സംഘത്തെക്കുറിച്ച് ചന്തേര, ചീമേനി പോലീസ് സ്റ്റേഷനുകളിൽ വിവരം ലഭിച്ചതിനെത്തുടർന്ന് ഇവർ നിരീക്ഷണത്തിലാണെന്ന് സൂചനയുണ്ട്. നിരോധിച്ച നോട്ടുകൾ കൈമാറാൻ കാസർകോട്, കണ്ണൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും ആൾക്കാർ കാറുകളിലെത്തുന്നുണ്ടെ ന്നാണ് വിവരം.
വിനിമയ മൂല്യമില്ലാത്ത ഇന്ത്യൻ കറൻസികളുടെ ഇടപാട് എന്തിനാണെന്നതിൽ ദുരൂഹതയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധിത കറൻസികളുടെ ഇടപാടുകൾ ഇപ്പോഴും നടക്കുന്നതായി സൂചനയുണ്ട്. നോട്ടുകൾ നിരോധിച്ചതിനെത്തുടർന്ന് പുറത്തിറക്കാനാവാത്ത കള്ളപ്പണം പലരുടെയും കയ്യിൽ ഇപ്പോഴും സ്റ്റോക്കുണ്ട്.