മടിക്കൈ എൽസിയിൽ പെൺവിഷയം

മടിക്കൈ: സിപിഎം മടിക്കൈ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ  പെൺവിഷയം ആരോപണം ബഹളമയമായി. ഇന്നലെ അമ്പലത്തുകരയിൽ ചേർന്ന മടിക്കൈ ഈസ്റ്റ് എൽസി യോഗത്തിലാണ് മൂന്ന് എൽസി അംഗങ്ങളുടെ പെൺവിഷയം ചൂടുള്ള ചർച്ചയായത്. പെൺവിഷയത്തിൽ കുറ്റാരോപിതരായ എൽസി അംഗങ്ങളിൽ ചിലർ ക്ഷുഭിതരായി. ആരോപണമുന്നയിച്ച മലപ്പച്ചേരിയിൽ നിന്നുള്ള യുവ തേപ്പുതൊഴിലാളിയായ എൽസി അംഗത്തിന് നേരെ പെൺവിഷയ ആരോപണത്തിന്റെ കുന്തമുന തറച്ചുകയറിയ, ഒരു കളക്ഷൻ ഏജന്റും, പാൽ സൊസൈറ്റി  നേതാവുമടക്കം കയ്യേറ്റത്തിന് മുതിർന്നപ്പോൾ, തേപ്പുതൊഴിലാളി ഇരുന്ന കസേരകൊണ്ട് പ്രതിരോധിച്ചു.

പാൽ സൊസൈറ്റിയിൽ നാളുകളായി നടന്നുവരുന്ന പുലർകാല വ്യഭിചാരം ഇനിയെങ്കിലും, അവസാനിപ്പിക്കണമെന്നും പാർട്ടി സഖാക്കളിൽ ഈ വ്യഭിചാര ക്രിയകൾ വൻ ചർച്ചയാണെന്നും, എൽസി അംഗം ആരോപിച്ചപ്പോഴാണ് സഹകരണ കളക്ഷൻ ഏജന്റ് ക്രൂദ്ധനായി പൊട്ടിത്തെറിച്ചത്. ഇൗസ്റ്റ് എൽസിക്കകത്ത് പെൺ വിഷയ തൽപ്പരർ മൂന്നുപേരാണ്.   ഇവരിൽ കാഞ്ഞിരപ്പൊയിൽ സ്വദേശിയായ ഒരു അമ്പതുകാരനെ മടിക്കൈ കടുക്കാത്തൊണ്ടി കോളനിയിൽ രാത്രിയിൽ സിപിഐക്കാർ പിടികൂടി കണക്കിന് മർദ്ദിച്ചിരുന്നു.

സിപിഐക്ക് സ്വാധീനമുള്ള  കടുക്കാത്തൊണ്ടിയിൽ മർദ്ദനമേറ്റ സംഭവത്തിൽ സിപിഎം ഇടപെട്ടപ്പോൾ, തനിക്ക് പരാതിയൊന്നുമില്ലെന്ന് മർദ്ദനമേറ്റ ഡിന്നർ സെറ്റുകാരൻ പറയുകയും ചെയ്തു. പാൽ സൊസൈറ്റിയിൽ പാലിൽ വെള്ളത്തിന്റെ അളവു പരിശോധനാ ജോലിയിലുണ്ടായിരുന്ന മുസ്്ലിം പെൺകുട്ടിക്ക് നേരെ സൊസൈറ്റി മുതലാളിയുടെ കൈകൾ നീണ്ടുപോയത് ഒരു പുലർകാലത്താണ്.

ഇൗ പെൺകുട്ടി സംഭവം സ്വകാര്യമായി ചില പാർട്ടി നേതാക്കളോട് അന്ന് തുറന്നു പറയുകയും, പിന്നീട് ജോലിയുപേക്ഷിച്ച് വിവാഹിതയായി പോവുകയും ചെയ്തു. സ്ഥലത്തെ ഒരു കോൺഗ്രസ് നേതാവിന്റെ സഹോദരീ പുത്രിയാണ് ഇൗ പെൺകുട്ടി. പെൺ വിഷയത്തിൽ തൽപ്പരരായ ഞരമ്പുരോഗികളെ പാർട്ടി എൽസിയിൽ നിന്ന് മാറ്റി നിർത്തിയില്ലെങ്കിൽ, പാർട്ടിക്ക് ഇവർ ചീത്തപ്പേര് ഉണ്ടാകുമെന്ന് ഭൂരിഭാഗം അംഗങ്ങളും തുറന്നടിച്ചു. അമ്പലത്തുകര എൽസിയിൽ നിന്ന് അടുത്ത നാളിൽ ഒരു ഭാഗം പ്രദേശത്തെ മടിക്കൈ ഇൗസ്റ്റ്  എൽസിയിൽ ലയിപ്പിച്ചിരുന്നു. മുണ്ടോട്ട്, കൈയ്യുള്ള കൊച്ചി, ചുണ്ട എന്നീ പ്രദേശങ്ങളാണ് ലയിപ്പിച്ചത്.

ഈസ്റ്റ് എൽസിയിൽ ലയിപ്പിച്ച പ്രദേശങ്ങളെ തിരിച്ച് പഴയ എൽസിയിൽ  തന്നെ ചേർക്കണമെന്നും മടിക്കൈ ഈസ്റ്റ്  എൽസിയിൽ തങ്ങൾക്ക് തുടരാനാവില്ലെന്നും, ഇസ്റ്റ് എൽസിയിലെത്തിയ ചുണ്ട,  കൈയ്യുള്ള കൊച്ചി പ്രദേശത്ത് നിന്നുള്ള അംഗങ്ങൾ ഇന്നലെ ചേർന്ന എൽസി യോഗത്തിൽ തുറന്നടിച്ചു. മലപ്പച്ചേരിയിൽ നിന്നുള്ള  യുവ തേപ്പു തൊഴിലാളിയാണ് മടിക്കൈ ഈസ്റ്റ്  എൽസിയിൽ കഴിഞ്ഞ യോഗത്തിലുണ്ടായ പ്രമീളാ വിഷയം  ലേറ്റസ്റ്റ് പത്രത്തിന്  ചോർത്തിക്കൊടുത്തതെന്ന് കാഞ്ഞിരപ്പൊയിലിൽ നിന്നുള്ള സഹകരണ കലക്ഷൻ ജീവനക്കാരൻ എൽസി യോഗത്തിൽ  എടുത്തിട്ടതോടെയാണ് പാർട്ടി യോഗം ബഹളമയമായത്.

തേപ്പു തൊഴിലാളിയാണ് ലേറ്റസ്റ്റ് വാർത്തയ്ക്ക്  പിന്നിലെന്ന് കളക്ഷൻ ഏജന്റ് ആരോപിച്ചപ്പോഴാണ്, ഇതര എൽസി അംഗങ്ങളുടെ  പെൺ വിഷയം പലതും മറ നീക്കി പുറത്തു ചാടിയത്. എൽസിയംഗം പ്രമീളയെ ജില്ലാക്കമ്മിറ്റിയംഗം പി. ബേബി കഴിഞ്ഞ എൽസി യോഗത്തിൽ  ” കൊള്ളാത്തവൾ” എന്ന് വിളിക്കുകയും പ്രമീള കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോവുകയും ചെയ്ത സംഭവത്തിൽ പാർട്ടിയിടപെടുകയും ബേബി പ്രമീളയെ  നേരിട്ട്  കണ്ട്  ക്ഷമ ചോദിച്ചതോടെ പ്രമീളയുടെ മനസ്സലിയുകയും ചെയ്തു.

LatestDaily

Read Previous

പ്രതിയെ ഒളിപ്പിച്ച അധ്യാപിക രേഷ്മ അറസ്റ്റിൽ 

Read Next

സദാചാര ഗുണ്ടായിസത്തിന് പിന്നിൽ വർഗ്ഗീയ സംഘടനകൾ