15 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നു

കാഞ്ഞങ്ങാട്: ക്രിമിനല്‍ ജുഡീഷ്യല്‍ കോടതികള്‍ സംയോജിപ്പിക്കണമെന്ന് ക്രിമിനല്‍ കോടതി ജീവനക്കാരു ടെ സംഘടനയായ കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് 15 ലക്ഷം കേസുകളാണ്  നിലവില്‍ കെട്ടിക്കിടക്കുന്നത്. മിക്കവാറും ഈ കേസുകളിൽ ഭൂരിഭാഗവും ക്രിമിനല്‍ കോടതികളിലാണ്. ഈ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ക്രിമിനല്‍ കോടതികളില്‍ 188 ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ മാത്രമാണുള്ളത്.

ഇവര്‍ക്ക് കീഴില്‍ 2800 ഉദ്യോഗസ്ഥര്‍ വേണം കേസുകള്‍ കൈകാര്യം ചെയ്യാന്‍. എന്നാല്‍ സിവില്‍ കോടതികളിൽ കേസുകള്‍ താരതമ്യേന കുറവാണ്. അതിനാല്‍ കൂടുതല്‍ ജീവനക്കാരെ ലഭിക്കാന്‍ സിവില്‍, ക്രിമിനല്‍ കോടതി വേര്‍തിരിവ് അവസാനിപ്പിച്ച് ഒരു കോടതി തന്നെ എല്ലാം കൈകാര്യം ചെയ്യുന്ന രീതി വന്നാല്‍ നിലവിലുള്ള പ്രയാസങ്ങള്‍ അവസാനിക്കും. 2020-ല്‍ മാത്രം നാഷണല്‍ ക്രൈം റെക്കാര്‍ഡ് ബ്യൂറോയു ടെ കണക്ക് പ്രകാരം സംസ്ഥാനത്ത് 554724 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇത്രയധികം ഭാരിച്ച കേസുകള്‍ തുച്ഛമായ ജീവനക്കാര്‍ നോക്കേണ്ട അവസ്ഥയാണ്. അതിനു കണക്കായി ജീവനക്കാരുടെ എണ്ണം പോലും സര്‍ക്കാര്‍ കൂട്ടുന്നില്ല. 26 വര്‍ഷത്തിനിടയില്‍ വെറും 506 പോസ്റ്റുകളാണ് ക്രിമിനില്‍ കോടതികളില്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെല്ലാം മാറ്റം വരണം കൂടുതല്‍ ജീവനക്കാരെ അനുവദിക്കണം. ക്രിമിനല്‍ കോടതികളിലെ ജീവനക്കാര്‍ക്ക് രാവിലെ ഒമ്പത് മണിക്ക് വന്നാല്‍ വൈകീട്ട് ആറു മണിക്ക് പോലും ജോലി കഴിഞ്ഞ് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

ഇതെല്ലാം ഉന്നയിച്ച് മെയ് 28, 29 തിയ്യതികളില്‍ കൊല്ലത്ത് സംസ്ഥാന സ മ്മേളനം നടക്കുന്നുണ്ട്. അതിന്റെ മു ന്നോടിയായി 188 ക്രിമിനല്‍ കോടതികളിലേക്കുമുള്ള വിളംബര ജാഥ നടക്കുന്നതായും ഭാരവാഹികള്‍ കൂട്ടി ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് പി.എന്‍ വിശ്വനാഥന്‍, ജന.സെക്രട്ടറി എം ബാലസുബ്രഹ്മണ്യന്‍, വി.സി ജയരാജന്‍, വി രഘു, എം.കെ അരവിന്ദാക്ഷന്‍, ഇ.വി രവി എന്നിവര്‍ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

LatestDaily

Read Previous

സുധാകരന്റെ വെട്ടിനിരത്തൽ മുതിർന്ന നേതാക്കളിലേക്ക്

Read Next

താക്കോലിനെച്ചൊല്ലി തർക്കം : ഗൃഹനാഥന് വെട്ടേറ്റു