ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : സിപിഎം പാർട്ടി സൈബർ പോരാളി പുല്ലൂരിലെ അഭിലാഷ് കേളോത്തിനെ വിധവയായ യുവതിയുടെ വീട്ടുമുറിയിൽ നിന്ന് നാട്ടുകാർ പിടികൂടി. വിധവയും രണ്ട് മക്കളുടെ മാതാവുമായ യുവതിയുടെ വീട്ടിൽ അഭിലാഷ് നിത്യസന്ദർശകനായിരുന്നു. പാർട്ടിയുടെ സൈബർ പോരാളിയായി സകല വിഷയങ്ങളിലും വാട്ട്സാപ്പിലും ഫേയ്സ്ബുക്കിലും പോസ്റ്ററുകൾ പ്രചരിപ്പിക്കാറുള്ള അവിവാഹിതനായ അഭിലാഷിനെ സ്ത്രീ സമ്പർക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാരായ പാർട്ടി സഖാക്കൾ തന്നെ താക്കീതു ചെയ്തിരുന്നുവെങ്കിലും, വിധവയുമായുള്ള അഭിലാഷിന്റെ രാത്രി സന്ദർശനം അവസാനിപ്പിച്ചിരുന്നില്ല.
ഇന്നലെ രാത്രി അഭിലാഷ് യുവതിയുടെ വീട്ടിലെത്തിയപ്പോൾ നാട്ടുകാർ വീട്ടിലെത്തി വാതിൽ തുറപ്പിക്കുകയും യുവതിയെയും, അഭിലാഷിനെയും മുറിയിൽ കണ്ടെത്തുകയുമായിരുന്നു. അനാശാസ്യം തെളിവുസഹിതം പുറത്തു വന്ന നാണക്കേടിൽ യുവതി നാട്ടുകാരോട് കയർത്തു. “നിനക്ക് പ്രായമായി വരുന്ന ഒരു പെൺകുട്ടി ഇല്ലേയെന്ന് ” കമിതാക്കളെ പിടികൂടിയ നാട്ടുകാർ യുവതിയോട് ചോദിച്ചപ്പോൾ, “നിങ്ങളെ പെൺമക്കളെ ആദ്യം അടക്ക്” എന്ന് യുവതി ആക്രോശിക്കുന്ന വീഡിയോ ക്ലിപ്പിംഗ്സ് വാട്ട്സാപ്പിൽ നാട്ടുകാർ പ്രചരിപ്പിച്ചിട്ടുണ്ട്.