മെട്രോ മുഹമ്മദ്ഹാജിക്ക് വിട

കാഞ്ഞങ്ങാട്:   അതിരുകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ   ഒരു നാടിന്റെ  മുഴുവൻ സ്നേഹവായ്പുകൾ  ഏറ്റുവാങ്ങിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗമായ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്  മെട്രോ മുഹമ്മദ്ഹാജിക്ക് ജന്മനാട് കണ്ണീരിൽ ചാലിച്ച വിട നൽകി.

കോരിച്ചൊരിയുന്ന പെരുമഴയെ വകവെക്കാതെയും കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളിലൊതുങ്ങാതെയും ഒഴുകിയെത്തിയ ജനാവലിയുടെ ആദരാഞ്ജലികൾ ഏറ്റുവാങ്ങിയാണ്  ഇന്നലെ രാത്രി ഒമ്പത് മണി കഴിഞ്ഞ് നോർത്ത് ചിത്താരി ഖിള്ർ ജുമാമസ്ജിദ് അങ്കണത്തിൽ മെട്രോ മുഹമ്മദ് ഹാജിയുടെ ഭൗതികശരീരം മറഞ്ഞത്.   ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ കോഴിക്കോട്  മൈത്ര ആശുപത്രിയിൽ അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ  ഭൗതിക ശരീരം എം.എസ്.എസ്. ആസ്ഥാനത്ത്  അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയശേഷം സി.എച്ച്. സെന്ററിൽ നടന്ന  നമസ്ക്കാരത്തിന് മുസ്ലിം ലീഗ് സംസ്ഥാന  അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, മുസ്ലിം ലീഗ്  ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി., ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി., ദേശീയ ട്രഷറർ പി.വി. അബ്ദുൾ  വഹാബ് എം.പി.,  സംസ്ഥാന ജനറൽ സെക്രട്ടറി  കെ.പി.എ. മജീദ്,  എം.എസ്.എസ് സംസ്ഥാന പ്രസിഡണ്ട്  സി.പി. കുഞ്ഞി മുഹമ്മദ്,  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സാദിഖലി  ശിഹാബ് തങ്ങൾ, ഡോ.  എം.കെ. മുനീർ, എം.എൽ.ഏ., സി.എച്ച്. സെന്റർ ചെയർമാൻ റസാക്ക്  മാസ്റ്റർ തുടങ്ങി മുസ്ലിം ലീഗിന്റെയും സമസ്തയുടെയും  പ്രമുഖ നേതാക്കൾ പ്രാർത്ഥനയിൽ അണിചേർന്നു.

കോഴിക്കോട് നിന്ന് ആംബുലൻസിൽ കൊണ്ടുവന്ന ഭൗതിക ശരീരം നോർത്ത് ചിത്താരിയിലെ വസതിയിലെത്തിച്ചു. നമസ്ക്കാരത്തിന്  സി.എച്ച്.  അഹ്മ്മദ് അഷ്റഫ് മൗലവി,  സൈനുൽ ആബിദീൻ തങ്ങൾ, സഫ് വാൻ തങ്ങൾ, കുറാ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എം.എൽഏമാരായ കെ. കുഞ്ഞിരാമൻ, എൻ.എ. നെല്ലിക്കുന്ന്, എം.സി. ഖമറുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി. ബഷീർ,  കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ, മുൻ ചെയർമാൻ അഡ്വ.എൻ.എ. ഖാലിദ്,  ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്  പി. ദാമോദരൻ,  സി.പി.എം. ജില്ലാ സമിതിയംഗം  എം. പൊക്ലൻ,  ഡി.സി.സി. പ്രസിഡണ്ട് ഹക്കിം കുന്നിൽ,  എൽ.ജെ.ഡി. ജില്ലാ പ്രസിഡണ്ട്  ഏ.വി. രാമകൃഷ്ണൻ, സി.പി.ഐജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ,  ബങ്കളം കുഞ്ഞികൃഷ്ണൻ,  മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി  ടി.കെ. മുഹമ്മദ് കുഞ്ഞി,  നഗരസഭാ കൗൺസിലർ അജയ്കുമാർ ,  വ്യവസായ  പ്രമുഖൻ എച്ച്.ഗോകുൽദാസ് കാമത്ത്,  മാധ്യമ പ്രവർത്തകൻ ടി. മുഹമ്മദ് അസ്ലം,  യതീംഖാന പ്രസിഡണ്ട് സി. കുഞ്ഞബ്ദുല്ല, ജനറൽ സെക്രട്ടറി മുബാറക്ക് ഹസൈനാർ ഹാജി, സെക്രട്ടറിമാരായ എ.കെ. നസീർ,  എ.പി. ഉമ്മർ വൈസ് പ്രസിഡണ്ടുമാരായ  വൺ ഫോർ അബ്ദുറഹിമാൻ,  തെരുവത്ത് മൂസഹാജി,  ക്രസന്റ്സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ എം.ബി.എം.  അഷ്റഫ്, ജനറൽ സെക്രട്ടറി  പി.കെ. അബ്ദുല്ല കുഞ്ഞി,  ട്രഷറർ  കെ. അബ്ദുൾ ഖാദർ,  സംയുക്ത മുസ്ലിം ജമാഅത്ത്  ട്രഷറർ സി. കുഞ്ഞാമദ് ഹാജി പാലക്കി,  വൈസ് പ്രസിഡണ്ട്  എ. ഹമീദ് ഹാജി, ജനറൽ സെക്രട്ടറിമാരായ   കെ.യു.  ദാവൂദ്,  ജാതിയിൽ ഹസൈനാർ, അസീസ് മങ്കയം, തുടങ്ങി മത- രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ ഒട്ടേറെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ  അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

LatestDaily

Read Previous

അമ്പലത്തറ സ്വദേശിയുടെ ജഢം ഇന്ന് നാട്ടിലെത്തും

Read Next

മൻസൂർ ആശുപത്രി 5 നിർദ്ധന വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റ് നൽകി