എംഡിഎംഏ പിടികൂടി

ബേക്കൽ : മൗവ്വൽ ബിലാൽ നഗറിൽ എംഡിഎംഏയുമായി പിടിയിലായ യുവാവിനെതിരെ ബേക്കൽ പോലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിനിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ ലഹരി മരുന്ന് പിടികൂടിയത്.

ഇന്നലെ രാത്രി 10.45-നാണ് മൗവ്വൽ തായൽ ബിലാൽ നഗറിലെ അയൂബിന്റെ മകൻ ഏ.എം. ആസിഫിനെ 26, എംഡിഎംഏ രാസ ലഹരി മരുന്നുമായി പോലീസ് പിടികൂടിയത്. യുവാവിന്റെ പക്കൽ നിന്നും 3.88 ഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. വിൽപ്പന ലക്ഷ്യമിട്ടാണ് യുവാവ് ലഹരി മരുന്നുമായി മൗവ്വലിലെത്തിയത്.

Read Previous

അപകടമരണം; കാർ ഡ്രൈവർക്കെതിരെ കേസ്

Read Next

റിട്ട. അധ്യാപകൻ തൂങ്ങി മരിച്ചു