കാഞ്ഞങ്ങാട് : അജാനൂർ കൊളവയലിൽ സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ 24 സിപിഎം പ്രവർത്തകർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്. കഴിഞ്ഞ ദിവസമാണ് കൊളവയലിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ 3 ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. കൊളവയലിലെ ബിജെപി പ്രവർത്തകൻ എം. ബരീഷിന്റെ 29, പരാതിയിൽ 24 സിപിഎം പ്രവർത്തകർക്കെതിരെയാണ് ഹോസ്ദുർഗ്ഗ് പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തത്.
രാഷ്ട്രീയ വിരോധം മൂലം സിപിഎം പ്രവർത്തകർ തന്നെയും സുഹൃത്തുക്കളായ സുഭാഷ് 30, രാഗേഷ് 30, എന്നിവരെയും ആക്രമിച്ചതായാണ് ബരീഷിന്റെ പരാതി. ബിജെപി പ്രവർത്തകനായ ബരീഷ്, ഡിവൈഎഫ്ഐ പ്രവർത്തകൻ നിഷാന്തിനെയും പിതാവിനെയും തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.