നഗരം തിരക്കിലമർന്നപ്പോൾ ഇടി-മിന്നലിൽ ജനം ചിതറി

കാഞ്ഞങ്ങാട് : ബുധനാഴ്ച വൈകീട്ട് നഗരം വിഷുത്തിരക്കിലമർന്നപ്പോഴാണ് അപ്രതിക്ഷിതമായ ശക്തമായ ഇടിമിന്നലും കാറ്റും മഴയുമെത്തിയത്. ബുധനാഴ്ച പൊതുവെ നഗരത്തിൽ വിഷു വിപണി വളരെ സജീവമായിരുന്നു. പകൽ സമയം ആകാശം മേഘാവൃതമായിരുന്നുവെങ്കിലും, തികച്ചും അപ്രതീക്ഷിതമായാണ് ഇടി മിന്നലിന്റെ അകമ്പടിയോടെ കാറ്റും  മഴയും തിമിർത്തത്.

ഇതോടെ തെരുവ് കച്ചവടക്കാർ അവരുടെ വിൽപ്പന സാമഗ്രികളുമായി ഒരു വിധം രക്ഷപ്പെടുകയായിരുന്നു. ഒപ്പം ജനങ്ങൾ നാല് ഭാഗവും ചിതറി. കടകളിൽ കയറിയ ഉപഭോക്താക്കൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയും സംജാതമായി. കുടുംബ ഷോപ്പിംഗിനെത്തിയവർക്കും ഏറെ പ്രയാസമനുഭവപ്പെട്ടു. രാത്രി ഏഴിനാരംഭിച്ച കാറ്റും മഴയും ഇടിമിന്നലും രണ്ട് മണിക്കൂറോളം നഗരത്തെ വീർപ്പ് മുട്ടിച്ച ശേഷം അൽപ്പമൊന്ന് അടങ്ങിയപ്പോഴേയ്ക്കും നേരെ ഒരുപാട് ഇരുട്ടിയിരുന്നു.

LatestDaily

Read Previous

ഇടി മിന്നലും കാറ്റും മഴയും പരക്കേ നാശം 

Read Next

സൈക്കിൾ യാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു