ഏഎസ്ഐയുടെ തന്തക്ക് വിളി, ഗ്രേഡ് എസ്ഐയിൽ നിന്ന് മൊഴിയെടുത്തു

കാസർകോട്: കാഞ്ഞങ്ങാട് ട്രാഫിക് കൺട്രോൾ റൂം ഏഎസ്ഐ, ചോയ്യംകോട്ടെ മോഹനനെ ഗ്രേഡ് ഏഎസ്ഐ, എം.ടി.പി. സൈനുദ്ദീൻ സെൽഫോണിൽ തന്തക്ക് വിളിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. തൈക്കടപ്പുറത്ത് തീരദേശ പോലീസിൽ ഗ്രേഡ് ഏഎസ്ഐയായ  എം.ടി.പി സൈനുദ്ദീന്റെ സഹോദരീ ഭർത്താവും പ്രധാനാധ്യാപകനുമായ പടന്നക്കാട്ടെ മൊയ്തുവിന് ലോക്ഡൗൺ മറികടന്ന് വാഹനത്തിൽ സഞ്ചരിച്ചുവെന്നതിന് 500 രൂപ പിഴയിട്ടുവെന്നതിനെച്ചൊല്ലിയാണ് ഏഎസ്ഐ മോഹനനെ, എംടിപി സൈനുദ്ദീൻ സെൽഫോണിൽ തന്തക്ക് വിളിച്ചത്.

സംഭവത്തിൽ ഏഎസ്ഐ മോഹനൻ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയിലാണ് ഏറെ വൈകി ബദിയടുക്ക ഐപി, അനിൽകുമാർ ഇന്ന് അന്വേഷണമാരംഭിച്ചത്. പരാതിക്കാരൻ ഏഎസ്ഐ മോഹനനിൽ  നിന്നും, ഗ്രേഡ് ഏഎസ്ഐ, എംടി.പി സൈനുദ്ദീനിൽ നിന്നും ഐപി, (ഇൻസ്പെക്ടർ ഓഫ് പോലീസ്) അനിൽകുമാർ ബദിയടുക്ക പോലീസ് സ്റ്റേഷനിൽ ഇന്ന് മൊഴിയെടുത്തു. സൈനുദ്ദീന്റെ സഹോദരീ ഭർത്താവ്് മൊയ്തു അജാനൂർ ഫിഷറീസ് എൽപി സ്കൂളിൽ പ്രധാനാധ്യാപകനാണ്.

LatestDaily

Read Previous

മുഹമ്മദ് ഹാജി ആശാ കേന്ദ്രം

Read Next

കേരള പോലീസിന്റെ സേവനങ്ങൾ ഇനി പോള്‍ ആപ്പിൽ