പരപ്പ : എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് പരിയാരം മെഡിക്കൽ കോളേജിൽ അന്തരിച്ചു. പരപ്പ തോടൻചാലിലെ കൃഷ്ണൻ – ലക്ഷ്മി ദമ്പതികളുടെ മകൻ അനന്തു എന്ന ആനന്ദാണ് 19, ഇന്ന് പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ച മുമ്പാണ് ആനന്ദിനെ എലിവിഷം അകത്ത് ചെന്ന് പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബളാൽ സ്വദേശിനിയായ പെൺകുട്ടിയുമായി യുവാവ് പ്രണയ ബന്ധത്തിലായിരുന്നു.
അസുഖ ബാധിതയായ കാമുകിയുടെ ചികിത്സാർത്ഥം ആനന്ദ് ധനസഹായവും നൽകിയിരുന്നു. അസുഖം ഭേദമായി തിരിച്ചെത്തിയതോടെ കാമുകി ആനന്ദിനെ തള്ളിപ്പറഞ്ഞു. ഇതേത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് യുവാവ് എലിവിഷം കഴിച്ചത്. സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അനൂപ്, അജിത്ത് എന്നിവർ സഹോദരങ്ങളാണ്. ആനന്ദ് ലോഡിങ്ങ് തൊഴിലാളിയായിരിുന്നു.