ജീവകാരുണ്യ പ്രവർത്തകരെ ആക്രമിച്ചു

ചെറുവത്തൂർ : എൻഡോസൾഫാൻ ദുരിത ബാധിതർക്കിടയിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുടെ പ്രവർത്തകർക്ക് നേരെ ചെറുവത്തൂർ മയ്യിച്ചയിൽ കയ്യേറ്റം. ഇന്നലെ സന്ധ്യയ്ക്ക് 7 മണിക്കാണ് എൻഡോസൾഫാൻ ദുരിത ബാധിതരെ സഹായിക്കാനായി രൂപീകരിച്ച അതിജീവനം കൂട്ടായ്മയുടെ ജില്ലാ ഭാരവാഹികൾക്ക് നേരെ ആക്രമണമുണ്ടായത്.

ദുരിത ബാധിതരെ സഹായിക്കാനായി ഫണ്ട് ശേഖരിക്കാനെത്തിയ അതിജീവനം കൂട്ടായ്മ പ്രസിഡണ്ട് അഹമ്മദ് ഷാഫി 39, സിക്രട്ടറി രാമചന്ദ്രൻ ചീമേനി 50, ട്രഷറർ രതീഷ് കുണ്ടംകുഴി 40, എന്നിവരെയാണ് മയ്യിച്ച വയൽക്കര ക്ഷേത്ര  കവാടത്തിന് സമീപം ഒരുസംഘമാൾക്കാർ ആക്രമിച്ചത്. അക്രമി സംഘം അതിജീവനം കൂട്ടായ്മ ശേഖരിച്ച സംഭാവനത്തുകയും ഭാരവാഹികളുടെ മൊബൈൽ ഫോണും പിടിച്ചുപറിച്ചു.

തുടർന്ന് പരിസരവാസികളെത്തിയാണ് പണവും സാധനങ്ങളും തിരികെ വാങ്ങി നൽകിയത്. കിടപ്പുരോഗികൾക്കടക്കം സഹായമെത്തിക്കുന്ന സംഘടനയാണ് അതിജീവനം കൂട്ടായ്മ. ആക്രമത്തിൽ പരിക്കേറ്റ അഹമ്മദ് ഷാഫിയും, രാമചന്ദ്രൻ ചീമേനിയും, രതീഷ് കുണ്ടംകുഴിയും, ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. വയൽക്കരയിൽ താമസിക്കുന്ന ഷാജിയാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. അതിജീവനം സിക്രട്ടറി രാമചന്ദ്രന്റെ കയ്യിൽ നിന്നാണ് സംഘം ബാഗ് തട്ടിപ്പറിച്ചത്.

LatestDaily

Read Previous

പോക്സോ കേസിൽ യുവാവ് റിമാന്റിൽ

Read Next

പ്രണയ നൈരാശ്യത്താൽ യുവാവ് ജീവനൊടുക്കി