സോമവേലു ചെട്ടിയാറുടെ മരണം ഹൃദയസ്തംഭനം മൂലം

ചന്തേര : തമിഴ്നാട് സ്വദേശി വെള്ളിയാഭരണ വിൽപ്പനക്കാരന്റെ മരണം ഹൃദയാഘാതത്തെത്തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ രാവിലെയാണ് തമിഴ്നാട് കന്യാകുമാരി സ്വദേശി സോമവേലു ചെട്ടിയാറെ 62, താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മാണിയാട്ട് സഹകരണ ബാങ്കിന് സമീപത്തെ സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സോമവേലു ചെട്ടിയാർ വീടുകളിൽ വെള്ളിയാഭരണം വിൽക്കുന്നയാളാണ്.

ഹൃദയസ്തംഭനത്തെത്തുടർന്ന് മരിച്ച ഇദ്ദേഹത്തിന്റെ മുറിയിൽ നിന്നും ദുർഗന്ധം വമിച്ചപ്പോഴാണ് മരണ വിവരം നാട്ടുകാരറിഞ്ഞത്. ബന്ധുക്കളാരുമെത്താത്തതിനാൽ പരേതന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ ചന്തേര അഡീഷണൽ എസ്ഐമാരായ സതീശൻ വാഴുന്നൊറൊടി, ദിവാകരൻ പഞ്ചായത്തംഗം നവീൻബാബു എന്നിവരുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് സംസ്ക്കരിച്ചു.

Read Previous

ഷമ്മാസിന്റെ ജഡം സംസ്കരിച്ചു

Read Next

പോക്സോ കേസിൽ യുവാവ് റിമാന്റിൽ