വന്ദേ ഭാരതിലും പകൽക്കൊള്ള വിമാനടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി

കാഞ്ഞങ്ങാട്: വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ  നാട്ടിൽ തിരിച്ചെത്തിക്കാനായി ഏർപ്പെടുത്തിയ വന്ദേ ഭാരത മിഷ്യൻ യാത്രക്കാരെ കൊള്ളയടിക്കുന്നു. മൂന്നാംഘട്ട വിമാനങ്ങളിൽ നിരക്ക് ഇരട്ടിയായി വർദ്ധിച്ചാണ് പകൽക്കൊള്ള. ആദ്യഘട്ടത്തിൽ 950 സൗദിറിയാലിന് നൽകിയ ടിക്കറ്റുകൾക്ക് ഇപ്പോൾ 1703 റിയാലാക്കി വർദ്ധിപ്പിച്ചു. ദമാമിൻ നിന്ന് കണ്ണൂരിലേക്ക് 1773 റിയാലാണ് ഇന്നലെ ഈടാക്കിയത്. കൊച്ചിയിലേക്ക് 1170 റിയാലാണ് നിരക്ക്.

കേന്ദ്ര സർക്കാറിന്റെ പുതിയ ഉത്തരവ് അടിസ്ഥാനമാക്കിയാണ് നിരക്ക് വർദ്ധിപ്പിച്ചതെന്നാണ് എയർ ഇന്ത്യ അധികൃതർ പറയുന്നത്. ഖത്തറിൽ 14 റിയാലിന്റെ വർദ്ധനമാണ്  വരുത്തിയത്. നേരത്തെയുണ്ടായ കേരളത്തിലേക്കുള്ള 766 റിയാൽ ഇപ്പോൾ 780 ആക്കി ഉയർത്തി. രൂപയുടെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് വർദ്ധനയെന്ന ബാലിശമായ  വിശദീകരണമാണ് ബന്ധപ്പെട്ടവർ നൽകുന്നത്. സ്വകാര്യ വിമാനക്കമ്പനികൾ പോലും സീസൺ സമയത്ത് ഏർപ്പെടുത്താത്ത തരത്തിലുള്ള കടുത്ത ചൂഷണമാണ് എയർ ഇന്ത്യ നടത്തുന്നതെന്ന് പ്രവാസികൾ കുറ്റപ്പെടുത്തുന്നു.

LatestDaily

Read Previous

തദ്ദേശ തെരഞ്ഞെടുപ്പിന് പ്രചാരണ ബഹളങ്ങൾ ഉണ്ടാവില്ല

Read Next

ഭക്തി വിശ്വാസത്തിലെ രാഷ്ട്രീയം