ഭർതൃമതിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതിന് കേസ്

കാഞ്ഞങ്ങാട് : ഭർതൃമതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചുവെന്ന പരാതിയിൽ 2 േപർക്കെതിരെ കോടതി നിർദ്ദേശ പ്രകാരം ഹോസ്ദുർഗ്ഗ് കേസെടുത്തു. അജാനൂർ തെക്കേപ്പുറത്തെ ഷെഫീഖിന്റെ ഭാര്യ മെഹ്റുന്നീസയുടെ പരാതിയിലാണ് കേസ്. അജാനൂർ മുട്ടുന്തല കാറ്റാടിയിലെ സൗദ അബ്ദുൾ റഹ്മാൻ 38, അതിഞ്ഞാലിലെ റമീസ് 36, എന്നിവർ ചേർന്നാണ് ഇൻസ്റ്റഗ്രാം വഴി മെഹ്റുന്നീസയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

2020-ലാണ് പരാതിക്കാസ്പദമായ സംഭവം. ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പ്രതികൾ മെഹ്റുന്നീസയോട് 3 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. യുവതി പണം കൊടുക്കാൻ വിസ്സമ്മതിച്ചതിനെത്തുടർന്നാണ് സൗദയും, റമീസും ചേർന്ന് ഇൻസ്റ്റഗ്രാമിൽ ഇവരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നാണ് മെഹ്റുന്നീസയുടെ പരാതി. സൗദ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത റമീസാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചത്.

LatestDaily

Read Previous

ഇൻസ്റ്റാഗ്രാം പ്രണയം: പെൺകുട്ടി വീടുവിട്ടു

Read Next

റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ യുവാവ് അടിച്ചുതകർത്തു