കോൺഗ്രസ് നേതൃത്വ നിരയിലെ സൗമ്യ ദീപം അണഞ്ഞു

കാഞ്ഞങ്ങാട് : വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ കോൺഗ്രസ് നേതാവ് ഡി.വി.ബാലകൃഷ്ണന്റെ വേർപാടിൽ നാടിന് നഷ്ടമായത് കോൺഗ്രസ് നേതൃനിരയിലെ സൗമ്യ മുഖം. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, മണ്ഡലം വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് എം.പി.ജാഫർ, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് വി.പി.പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി ബാലകൃഷ്ണന്റെ ഭൗതീക ശരീരം പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ പൊതുദർശനത്തിന് വെച്ചു.

ദിവസവും വൈകുന്നേരങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം മാന്തോപ്പിലെ മരച്ചുവട്ടിൽ ഒത്ത് ചേരാറുള്ളവരിൽ പ്രമുഖനായ ഡി.വി.ബാലകൃഷ്ണന്റെ ഭൗതീകശരീരം ഒരുനോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് മാന്തോപ്പ് മൈതാനിയിൽ ഒത്ത് ചേർന്നത്.

മുൻ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.സി.ജോസഫ്, നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുല്ല,  കെപിസിസി ജനറൽ സിക്രട്ടറി സോണിസെബാസ്റ്റ്യൻ, അഡ്വ : എം.സി.ജോണി, ഹൊസ്ദുർഗ്ഗ് സഹകരണബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, വൈസ് പ്രസിഡന്റ് ഇ.കെ.കെ.പടന്നക്കാട്, മാധ്യമപ്രവർത്തകൻ ടി.മുഹമ്മദ് അസ്ലം, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, അബ്രഹാം തോണക്കര, എം.കെ.രത്നാകരൻ, കോൺഗ്രസ് നേതാക്കളായ ബാലകൃഷ്ണൻ പെരിയ, ഹക്കീം കുന്നിൽ, പി.ജി.ദേവ്, വി.ഗോപി, സി.

കെ.ശ്രീധരൻ, കെ.പി.കുഞ്ഞിക്കണ്ണൻ, ലീഗ് നേതാവ് കെ.മുഹമ്മദ് കുഞ്ഞി, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, സിപിഎം നേതാവ് അഡ്വ:പി.അപ്പുക്കുട്ടൻ, ബിജെപി നേതാവ് എ.വേലായുധൻ, കെ.ദാമോദര പണിക്കർ, സിഎംപി നേതാവ് വി.കമ്മാരൻ, എൽജെഡി നേതാവ് പി.പി.രാജു, എൻ.ഏ.ഖാലിദ്, ബഷീർ വെള്ളിക്കോത്ത് എന്നിവരും അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു. ഡി.വി.ബാലകൃഷ്ണന്റെ നിര്യാണത്തിൽ മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എൻസിപിസംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ കോൺഗ്രസ് നേതാവ് വി.എം.സുധീരൻ എന്നിവരും അനുശോചിച്ചു.

LatestDaily

Read Previous

വിദ്യാർഥിനിയെ പീഡിപ്പിച്ച സംഗീതാധ്യാപകന് ജീവപര്യന്തം

Read Next

ഇൻസ്റ്റാഗ്രാം പ്രണയം: പെൺകുട്ടി വീടുവിട്ടു