സമാന കക്ഷികളുമായി ലയിക്കാൻ എൽജെഡി

കാഞ്ഞങ്ങാട് : ദേശീയ നേതൃത്വം ലാലുപ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിച്ചതോടെ പ്രതിസന്ധിയിലായ എൽജെഡി കേരള ഘടകം മതനിരപേക്ഷതയും സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുള്ളതുമായ ഏതെങ്കിലും പാർട്ടികളുമായി ലയിക്കാനുള്ള ചർച്ചകൾക്കായി ഏഴംഗ സമിതി രൂപീകരിച്ചു. ജനതാദൾ എസ്, എൽജെഡി, ആർജെഡി, സമാജ്്വാദി പാർട്ടി എന്നീ കക്ഷികളിൽ ഏതെങ്കിലുമൊന്നിൽ ലയിക്കാനുള്ള ചർച്ചകളായിരിക്കും എൽജെഡി കേരള ഘടകം നടത്തുന്നത്.

ഒറ്റക്ക് നിന്നാൽ നിലനിൽപ്പില്ലെന്ന തിരിച്ചറിവാണ് സമാന കക്ഷികളുമായി ലയിക്കാനുള്ള തീരുമാനത്തിന് പ്രേരകരമായത്. സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയാംസ്കുമാർ, ദേശീയ ജനറൽ സിക്രട്ടറി വർഗ്ഗീസ് ജോർജ്ജ് കെ.പി. മോഹനൻ എംഎൽഏ, ചാരുപാറ രവി, വി. കുഞ്ഞാലി, എം.കെ. ഭാസ്ക്കരൻ, സണ്ണി തോമസ് എന്നിവരുൾപ്പെട്ടതാണ് ഏഴംഗ സമിതി.

ലയിക്കാനുദ്ദേശിക്കുന്ന കക്ഷികളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ സംസ്ഥാന സിക്രട്ടറിയേറ്റ്, സംസ്ഥാന സമിതി, സംസ്ഥാന കൗൺസിൽ എന്നിവയിൽ ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കും. എം.പി. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമ വാർഷിക ദിനമായ മെയ് 28-ന് കോഴിക്കോട്ട് സമ്മേളനവും റാലിയും നടത്തിയായിരിക്കും ലയന പ്രഖ്യാപനം നടത്തുക.

LatestDaily

Read Previous

പ്രതിപക്ഷ നേതാവിനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡണ്ട്

Read Next

റോഡരികിൽ മാലിന്യ നിക്ഷേപ കേന്ദ്രം