ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഉടൻ ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ട് മേൽപ്പാലം ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ ഏ. ഹമീദ് ഹാജി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കയച്ച കത്തിന്റെ മറുപടി ലഭിച്ചത് പാലം ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം. ഏ ഹമീദ്ഹാജി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.ഏ. മുഹമ്മദ് റിയാസിന് നിവേദനമയച്ചത് 2022 ഫെബ്രുവരി 16-നാണ് പണി പൂർത്തിയായ കോട്ടച്ചേരി മേൽപ്പാലത്തിന്റെ ഉദ്ഘാടനം വൈകുന്നത് സംബന്ധിച്ചായിരുന്നു നിവേദനം.
നിയമസഭാ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് കോട്ടച്ചേരി റെയിൽവേ മേൽപ്പാലം പൊതുജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നായിരുന്നു കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനറായിരുന്ന ഏ. ഹമീദ് ഹാജിയുടെ ആവശ്യം. റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം മാർച്ച് 7-ന് നടന്നുവെങ്കിലും വകുപ്പ് മന്ത്രിയുടെ ഒാഫീസ് മാർച്ച് 16-ന് ഏ. ഹമീദ്ഹാജിക്കയച്ച കത്തിൽ പരാതി
മേൽ നടപടികൾക്കായി ആർബിഡിസികെ മാനേജിംഗ് ഡയറക്ടർക്ക് അയച്ചുകൊടുത്തതായാണ് മറുപടി നൽകിയിരിക്കുന്നത്. കാഞ്ഞങ്ങാട് റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം മാർച്ച് 7-ന് നടന്ന വിവരം മന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്നാണ് മറുപടിക്കത്തിലൂടെ വ്യക്തമാകുന്നത്.