രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികം കാസർകോട് ജില്ലയെ മാത്രം തഴഞ്ഞു

കണ്ണൂർ  : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നലെ കണ്ണൂരിൽ നടന്നപ്പോൾ പതിനാലു ജില്ലകളിൽ പാടെ തഴഞ്ഞത് കാസർകോടിനെ മാത്രം. പാലക്കാട്, ഇടുക്കി, വയനാട് അടക്കമുള്ള മലമടക്കുകളിൽ പോലും രണ്ടാം പിണറായി സർക്കാരിന്റെ ആഘോഷങ്ങൾ സംഘടിപ്പിച്ചപ്പോൾ, സർക്കാർ തന്നെ നേരിട്ട് സംഘടിപ്പിച്ച് പൊടിപൊടിക്കാനിരിക്കുമ്പോഴാണ്  കർണ്ണാടകയോട് ഉരുമ്മി നിൽക്കുന്ന ഒന്നുമില്ലാത്ത കാസർകോടിനെ രണ്ടാം ഇടതു സർക്കാർ കണ്ടില്ല, കേട്ടില്ല എന്ന് നടിച്ചത്.

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് ഇന്നലെ കണ്ണൂരിൽ തുടക്കമിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ഇന്നലെ പോലീസ് മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഉദ്ഘാടനം കുറിച്ചത്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ഏ.കെ. ശശീന്ദ്രൻ, രാജുആന്റണി, അഹമ്മദ് ദേവർകോവിൽ, മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വർണ്ണാഭമായ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തു.

വികസനം മാത്രമല്ല,കാസർകോടിന് അത്രമതിയെന്ന് തീരുമാനിക്കുന്ന ഒരു തെക്കൻ ലോബി കാലാന്തരങ്ങാളായി തലസ്ഥാനം കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥരിലും, ചില രാഷ്ട്രീയ നേതാക്കളിലും ഇപ്പോഴുമുണ്ടെന്നതിനുള്ള മകുടോദാഹരണമാണ് രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിൽ തെയ്യങ്ങളുടെ നാടായ കാസർകോട് ജില്ലയിലെ പൂർണ്ണമായും തഴഞ്ഞതിന് പിന്നിലെന്ന് കരുതുന്നു.

LatestDaily

Read Previous

സംയുക്ത നികുതിക്കൊള്ള

Read Next

കണ്ണൂർ ചുവന്നു തുടുത്തു, പുത്തനുണർവ്വ്