ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കോടതിക്ക് സമീപത്തെ ബീവറേജ് മദ്യശാലയ്ക്കെതിരെ പരാതി വ്യാപകം. കോടതിക്ക് തൊട്ടുമുമ്പിലെ റോഡിൽ മദ്യപ സംഘത്തിന്റെ വിളയാട്ടം രൂക്ഷമായത് മൂലം ന്യായാധിപരും, ജീവനക്കാരും പൊതുജനങ്ങളുമുൾപ്പെടെ ബുദ്ധിമുട്ടിലായി. ഹൊസ്ദുർഗ്ഗ് പോക്സോ കോടതിക്ക് തൊട്ടുമുമ്പിലുള്ള റോഡിലാണ് മദ്യപ സംഘത്തിന്റെ ശല്യം വർദ്ധിച്ചത്. കോടതി നടപടികൾ ബുദ്ധിമുട്ടിലാകുന്ന തരത്തിലേക്ക് മദ്യപാനികളുടെ ശല്യം വളർന്നിട്ടുണ്ട്.
ശല്യം രൂക്ഷമായതിനെത്തുടർന്ന് കോടതി ഗേറ്റിന് മുന്നിൽ ഹോംഗാർഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും കാര്യമില്ല. വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന ടയാളപ്പെടുത്തി സ്ഥാപിച്ച ബോർഡുകൾ ഉൾപ്പെടെ തകർക്കപ്പെട്ടിരുന്നു. മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ കോടതി ഗേറ്റിന് മുന്നിൽ നിർത്തിയിടുന്നത് ബുദ്ധിമുട്ടായി മാറി. മദ്യം വാങ്ങിയവർ കോടതി പരിസരത്തെ ഒഴിഞ്ഞ സ്ഥലത്ത് മദ്യപിക്കുന്നതും പതിവാണ്.