ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട് : ഐ എൻ എൽ പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിലുള്ള കാസർകോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു. കല്ലങ്കൈ സൽവ റസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന ഐ.എൻ എൽ ജില്ലാ കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളായി പ്രസിഡണ്ട് എം. ഹമീദ് ഹാജി, . ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, ട്രഷറർ ഹനീഫ ഹാജി, എന്നിവരെ തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡണ്ടുമാരായി ഹാരിസ് ബെഡി, മുസ്ഥഫ തോരവളപ്പ്, മാട്ടുമ്മൽ ഹസ്സൻ , ശംസു അരിഞ്ചിര,കെ.കെ അബ്ബാസ്, ജോ സെക്രട്ടറിമാർ സി.എം എ ജലീൽ , മുത്തലിബ് കൂളിയങ്കാൽ , മൊയ്തു കെ എം ,മുനീർ കണ്ടാളം, ശാഫി സന്തോഷ് നഗർ എന്നിവരെ തെരഞ്ഞെടുത്തു
അസീസ് കടപ്പുറം നാലാംതവണയാണ് ജനറൽസെക്രട്ടറി ആവുന്നത്. കൗൺസിൽ യോഗം അഖിലേന്ത്യ വൈസ് പ്രസിഡണ്ട് കെ.എസ് ഫക്രൂദ്ധീൻ ഹാജി ഉദ്ഘാടനം ചെയ്തു , ജില്ലാ പ്രസിഡണ്ട് മൊയ്തീ കുഞ്ഞി കളനാട് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ഹംസ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഐ എം സി സി യു എ ഇ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ടും ലോക കേരള സഭ അംഗവുമായ കുഞ്ഞാവുട്ടി കാദർ റിട്ടേണിങ്ങ് ഓഫീസറായി. എം.എ.ലത്തീഫ്, റഹിം ബെണ്ടിച്ചാൽ ഹസീന, പി.കെ അബ്ദുൽ റഹിമാൻ മാസ്റ്റർ , എന്നിവർ പ്രസംഗിച്ചു അസീസ് കടപ്പുറം സ്വാഗത വും സി.എം.എ ജലീൽ നന്ദി യും പറഞ്ഞു