ഭർതൃമതിയുടെ ചിത്രം പ്രചരിപ്പിച്ച പരാതിയിൽ സൈബർസെൽ അന്വേഷണം

നീലേശ്വരം : യുവഭർതൃമതിയുടെ പടം മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ സെൽ അന്വേഷണം ഉൗർജ്ജിതമാക്കി. അജാനൂർ തെക്കേപ്പുറത്ത് താമസിക്കുന്ന പ്രവാസി ഷെഫീക്കിന്റെ ഭാര്യ മെഹ്റുന്നീസയുടെയും  ഭർതൃ സഹോദരീ പുത്രന്റേയും പടങ്ങൾ മോർഫ് ചെയ്താണ് അജാനൂർ കാറ്റാടിയിലെ അബ്ദുൾ റഹീമിന്റെ ഭാര്യ സൗധയും അതിഞ്ഞാലിലെ റമീസും ഇൻസ്റ്റഗ്രാമിൽ വ്യാപകമായി പ്രചരിപ്പിച്ചത്.

സംഭവത്തിൽ മെഹ്റുന്നീസ ഹൊസ്ദുർഗ്ഗ് പോലീസ് ഐപിക്കും, ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയെത്തുടർന്ന്  പരാതിക്കാധാരമായ സൗധയുടെയും റമീസിന്റെയും, അക്കൗണ്ടുകൾ സൈബർ സെൽ കണ്ടെത്തി തടഞ്ഞിട്ടു. സൗധയെ ഇന്നലെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്യുകയും, മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിഞ്ഞാലിലെ പ്രവാസി റമീസിനെ ഇൗ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെങ്കിലും, എന്തുകൊണ്ടോ റമീസ് ഹാജരായില്ല. ഭർത്താവും കുട്ടികളുമുള്ള മെഹറുന്നീസയുമായി കാറ്റാടി സൗധ ശത്രുതയിലാണ്. ഒരു നീലേശ്വരം  യുവാവുമായി സൗധയുടെ വഴി വിട്ട ബന്ധങ്ങളുടെ ഡിജിറ്റൽ തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്ന് പരാതിക്കാരി  മെഹ്റുന്നീസ പറഞ്ഞു.

ഇൗ ചിത്രങ്ങൾ മെഹറുന്നീസയോട് സൗധ തിരിച്ചു ചോദിച്ചിരുന്നുവെങ്കിലും പടങ്ങളും ശബ്ദ രേഖയും തിരിച്ചു നൽകാൻ മെഹറുന്നീസ തയ്യാറാകാത്തതിനെത്തുടർന്നാണ് ഇപ്പോൾ മെഹ്റുന്നീസയേയും, കുടുംബത്തെയും   സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്താൻ സൗധ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് മെഹ്റുന്നീസയും,  ഭർത്താവ് ഷെഫീഖും ആരോപിച്ചു. ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് തുറന്നാണ് മെഹ്റുന്നീസയുടെയും, ഭർതൃ സഹോദരി പുത്രന്റേയും മോർഫിംഗ് ചിത്രങ്ങൾ സൗധയും റമീസും ചേർന്ന് വ്യാപകമായി പ്രചരിപ്പിച്ചത്.

LatestDaily

Read Previous

കെ റെയിൽ കല്ലിടലിൽ മുന്നിൽ കാസർകോട്

Read Next

ആടിനെ പീഡിപ്പിച്ച് കൊന്ന തമിഴ്നാട് സ്വദേശി റിമാന്റിൽ