ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: പാലക്കോട് വലിയ കടപ്പുറത്ത് മണല്‍മാഫിയയുടെ സംഘടിത ആക്രമണത്തില്‍ മത്സ്യത്തൊഴിലാളിക്ക് പരിക്ക്. പരിക്കേറ്റ പാലക്കോട് വലിയ കടപ്പുറത്തെ എ.വി.ബഷീറിനെ 43, പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ എട്ടോടെ പാലക്കോട് വലിയ കടപ്പുറത്താണ് സംഭവം.
കടപ്പുറത്തെ അനധികൃത മണലെടുപ്പ് കാരണം ചെറുതോണിയില്‍ കടലില്‍ മത്സ്യബന്ധനത്തിനായി പോകുന്ന ബഷീറിന്റെ വലകള്‍ ഉപയോഗ ശൂന്യമാകുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് ബഷീര്‍ പറയുന്നു. മണലെടുപ്പ് തൊഴിലിനെ ബാധിക്കുമെന്ന ഘട്ടമായപ്പോഴാണ് ഇവിടെനിന്നും മണലെടുക്കരുതെന്ന് പറഞ്ഞതെന്നും ഇതില്‍ പ്രകോപിതരായ പത്തോളം ചെറുപ്പക്കാരാണ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ബഷീര്‍ പറയുന്നു.
ആക്രമണത്തില്‍ ബഷീറിന്റെ രണ്ട് പല്ലുകള്‍ തെറിച്ചുപോയ നിലയിലാണ്.ബഷീറിന്റെ പേഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. ജോലിക്ക് ബുദ്ധിമുട്ടാകുന്നതിനാല്‍ ഇവിടുത്തെ മണലെടുപ്പിനെപ്പറ്റി പോലീസിനോട് പലവട്ടം പരാതിപ്പെട്ടിരുന്നതായും ഇദ്ദേഹം പറഞ്ഞു.