ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : സംസ്ഥാനത്ത് സ്വകാര്യബസ്സുകൾ ഓട്ടം നിർത്തി. കേവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സർവ്വീസ്് വൻ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നു മുതൽ ബസ്സുകൾ റോഡിലിറക്കേണ്ടതില്ലെന്ന് ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തീരുമാനിച്ചത്. ഡീസൽ നികുതിയിൽ ഇളവ് വരുത്തിയും ഒരു വർഷത്തേക്ക് റോഡ് നികുതിയും ക്ഷേമനിധിയും ഒഴിവാക്കിയും ഇൻഷൂറൻസ് ഇളവ് വരുത്തിയും ബസ് ചാർജ് വർദ്ധന പുനഃസ്ഥാപിച്ചും സർവ്വീസ് തുടങ്ങാനാവശ്യമായ നടപടി സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നതാണ് ബസ്സുടമകളുടെ ആവശ്യം. സർവ്വീസ് നടത്താത്ത കാലത്ത് 400 രൂപ ഫീസടച്ച് ജി.ഫോം നൽകിയാൽ റോഡ് നികുതിയിലും ഇൻഷൂറൻസിലും മോട്ടോർ വാഹന നിയമപ്രകാരം ഇളവ് ലഭിക്കും. ജിഫോം ഇനത്തിൽ മാത്രം 50 ലക്ഷത്തോളം രൂപ പന്ത്രണ്ടായിരത്തിലധികം ബസ്സുടമകളിൽ നിന്ന് സർക്കാർ ഈടാക്കിയതായി ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. കടക്കെണിയിലായ ബസ്സുടമകൾ ജിഫോം പിൻവലിച്ച് ബസുകൾ സർവ്വീസ് ആരംഭിച്ചെങ്കിലും ഉയർത്തിയ നിരക്ക് പിൻവലിച്ചെന്ന് ഇരുട്ടടിയായതായി ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ന് മുതൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും ഓട്ടം നിർത്തിയതായി ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.