ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട് : അന്തർ സംസ്ഥാന വാഹനമോഷ്ടാവടക്കമുള്ള നാലംഗ വാഹനമോഷണ സംഘം റിമാന്റിൽ. കുമ്പള, ബദിയടുക്ക, കാസർകോട് പോലീസ് സ്റ്റേഷൻ പരിധികളായി നടന്ന വാഹന മോഷണക്കേസ്സുകളിലെ 4 പ്രതികളെയാണ് കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരും സംഘവും പിടികൂടിയത്. കുമ്പള സോങ്കാലിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും കാറും, വിലയേറിയ വാച്ചു കളും കവർന്ന സംഘത്തിൽപ്പെട്ട മഹാരാഷ്ട്ര താന വെസ്റ്റ് യശോദ നഗറിലെ ബാലനാരായണ കുഞ്ചലിനെ 52, മഹാരാഷ്ട്രയി ൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ അറസ്റ്റിലായ ഉപ്പള ഭഗവതി ഗേറ്റിലെ നിതിൻ കുമാറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാലനാരായണ കുഞ്ചൽ പിടിയിലായത്. സോങ്കാൽ കവർച്ചയുമായി ബന്ധപ്പെട്ട് വെസ്റ്റ് മുംബൈയിലെ ചന്ദ്രകാന്ത 42, ഉഡുപ്പിയിലെ രക്ഷക് 26, കർണ്ണാടക മാണ്ഡ്യയിലെ ആനന്ദ 27, കൊച്ചി പാലാരിവട്ടത്തെ അബ്ദുൾ ജലാൽ, ഉപ്പളയിലെ നിതിൻ കുമാർ 48, എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബദിയടുക്ക മാവിനക്കട്ടയിൽ നിന്നും, നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച സൂരംബയലിലെ ലോകേഷ് 22, കുമ്പള കോയിപ്പാടിയിലെ മനോഹർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാന്റിലാണ്. കാസർകോട് ചൗക്കി ഏരിയാൽ കോട്ട അമ്പലത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച് കേസിൽ മൊഗ്രാൽ ബദരിയാ നഗറിലെ മൊയ്തീൻ ഷംസീറിനെയും കാസർകോട് ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തിരുന്നു. മൊയ്തീൻ ഷംസീറും റിമാന്റിലാണ്.