ചന്തേര പോലീസിന് എതിരെ അപകീർത്തി നോട്ടീസ്

ചെറുവത്തൂർ: ചന്തേര പോലീസിനെതിരെ അഞ്ജാത സംഘം വ്യാപകമായി അപകീർത്തി നോട്ടീസ്സിറക്കി. ചന്തേര പോലീസ് സ്റ്റേഷനിൽ സിഐയും, എസ്ഐയും സ്റ്റേഷൻ റൈറ്റും തമ്മിൽ മാഫിയാ കൂട്ടുകെട്ട് എന്ന ശീർഷകത്തിലാണ് ഡിടിപി ചെയ്ത നോട്ടീസ് രായ്ക്കുരാമാനം പ്രചരിപ്പിച്ചത്. തൃക്കരിപ്പൂർ, ചന്തേര, മാണിയാട്ട്, കാലിക്കടവ് പ്രദേശങ്ങളിൽ ഈ നോട്ടീസ് കഴിഞ്ഞ രാത്രിയിൽ വ്യാപകമായി കട വരാന്തകളിലും വീടുകൾക്ക് മുന്നിലും അതി രഹസ്യമായി വിതരണം ചെയ്തു.

എസ്ഐ, സിഐ, റൈറ്റർ എന്നിവർക്ക് പുറമെ ചന്തേരയിലെ പ്രവാസിയും, കോൺഗ്രസ് പ്രവർത്തകനുമായ നവീൻ ബാബുവിനെക്കുറിച്ചും, വെള്ളിമൂങ്ങയെ വിൽപ്പന നടത്തിയ വ്യാജ മദ്യ വിൽപ്പനക്കാരൻ, ഒരു സായാഹ്ന പത്രത്തിന് പണ്ടെങ്ങോ ചരമ വാർത്ത നൽകിയ നക്കീരൻ, പാർലിമെന്റംഗം എന്ന് സ്വയം ധരിക്കുന്ന വാർഡ് മെമ്പർ തുടങ്ങിയവരെക്കുറിച്ചും മുകളിലുദ്ധരിച്ച പരാമർശത്തിലാണ് നോട്ടീസ്. സിഐ, കെ.പി സുരേഷ് ബാബുവിനെ സമൂഹ മധ്യത്തിൽ താറടിച്ചു കാണിക്കുന്ന മറ്റു മോശം പരാമർശങ്ങളും ഈ നോട്ടീസിലുണ്ട്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പരിപൂർണ്ണ അറിവോടെയാണ് ഈ വക കാര്യങ്ങളെല്ലാം,  നടക്കുന്നതെന്നും പേരില്ലാത്ത നോട്ടീസിൽ പറയുന്നു. ഏതോ ഡിടിപി സെന്ററിൽ നിന്ന് വള്ളി പുള്ളി തെറ്റാതെയാണ് ഈ നോട്ടീസ് ഡിടിപി ചെയ്തിട്ടുള്ളത്. കാലിക്കടവ്, ചന്തേര പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ഒരു കറക്കു കമ്പനിയാണ് നോട്ടീസിന് പിന്നിൽ കരുക്കൾ നീക്കിയതെന്ന് സൂചന പുറത്തു വന്നിട്ടുണ്ട്. ചന്തേര പോലീസ് സ്റ്റേഷനിലെ ഒരു പോലീസുദ്യോഗസ്ഥൻ കറക്കു കമ്പനിക്ക് പിന്നിലുണ്ടെന്നും വിവരമുണ്ട്. കാരണം- ” സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ”ന്നാണ് നോട്ടീസിലുള്ള പരാമർശം.

എസ്ബിയും, എസ്എസ്ബിയുമാണ് പോലീസിന്റെ രഹസ്യാന്വേഷകർ. എസ്ബി, സ്പെഷ്യൽ ബ്രാഞ്ചും, എസ്എസ്ബി, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചുമാണ്. എസ്എസ്ബിയെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്ന് ഉപയോഗിക്കാറുള്ളത്. പോലീസുദ്യോഗസ്ഥരും അത്യാവശ്യം മാധ്യമ പ്രവർത്തകരും മാത്രമാണ്. നോട്ടീസിലെ ഭാഷ കണ്ടിട്ട് മലയാള ഭാഷ അത്യാവശ്യം നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ഒരാളായിരിക്കണം ഈ നോട്ടീസിലെ വാചകങ്ങൾ എഴുതിയുണ്ടാക്കിയതെന്ന് കരുതുന്നു. സിഐക്ക് പുറമെ പ്രിൻസിപ്പൽ എസ്ഐ, മെൽവിൻ ജോസിന്റെ പേരും ഈ അപകീർത്തി നോട്ടീസ്സിലുണ്ട്. എന്നാൽ എസ്ഐയുടെ പേര് മെൽവിൻ ജോസ്  എന്നതിന് പകരം മെൽവിൻ ജോൺ എന്ന് നോട്ടീസ്സിൽ തെറ്റിച്ചത് ബോധപൂർവ്വമായിരിക്കാനിടയില്ല.

അപകീർത്തി നോട്ടീസ്  പ്രദേശത്ത് പരക്കെ ജനങ്ങളിൽ ചർച്ചയായിട്ടും, ചന്തേര ഐപി, കെ.പി. സുരേഷ് ബാബുവും, എസ്ഐയും ഈ അപകീർത്തി നോട്ടീസ്സിനെതിരെ പ്രതികരിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരു പരാതി പോലും ലേറ്റസ്റ്റ്  ഈ വാർത്ത എഴുതി തയ്യാറിക്കിയ ഇന്നുച്ചവരെ സ്റ്റേഷനിലോ മേലധികാരികൾക്കോ സമർപ്പിച്ചിട്ടില്ല. ഐപി, കെ.പി. സുരേഷ്ബാബുവിന് ഡിവൈഎസ്പിയായി ഉദ്യോഗക്കയറ്റം ലഭിച്ചത് ജൂൺ 4-നാണ്. അദ്ദേഹത്തെ മലപ്പുറം വിജിലൻസിൽ ഡിവൈഎസ്പിയായി  നിയമിച്ചിട്ടുണ്ട്.

ചന്തേരയിൽ സേവനത്തിലിരുന്ന നാളുകളിൽ വെള്ളൂർ കാറമേൽ പെരുങ്കളിയാട്ട ദിവസം സുരേഷ് ബാബുവിന്റെ മുതിരക്കൊവ്വലിലുള്ള വീട് രാത്രിയിൽ ചിലർ കല്ലെറിഞ്ഞു തകർത്തിരുന്നു. ഈ കേസ്സിൽ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കാറമേൽ മുച്ചിലോട്ട് ക്ഷേത്രോത്സവ കമ്മിറ്റിയിൽ അച്ചടക്കത്തിന്റെ ചുമതലക്കാരനായിരുന്നു അന്ന്  ചന്തേര പോലീസ് ഇൻസ്പെക്ടറായ കെ.പി. സുരേഷ് ബാബു.

LatestDaily

Read Previous

എയിംസ് ക്യാമ്പയിനിൽ കുഞ്ചാക്കോ ബോബനും

Read Next

അനന്തംപള്ളയിൽ സംഘം ചേർന്ന് സ്ത്രീയുടെ വീടാക്രമിച്ചു