ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജനശബ്ദം വാട്സ്ആപ്പ് കൂട്ടായ്മ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പയിനിൽ ആയിരങ്ങൾ പങ്കാളികളായി. പരിസ്ഥിതി ദിനമായ ജൂൺ 5 നാണ്, വേണം കാസർകോടിന് ഏഐഐഎംഏസ് പ്ലക്കാർഡുകളുമേന്തി ജനകീയ ക്യാമ്പയിൽ നടന്നത്. നവ മാധ്യമങ്ങൾ വഴിയാണ് പ്രചാരണം.
സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാട്, ചരിത്രകാരൻ ഡോ. സി. ബാലൻ, പ്രഫ. വി. ഗോപിനാഥൻ , അഡ്വ. സി. ഷുക്കൂർ, അഡ്വ. കരുണാകരൻ, ഡോ. അശോകൻ, കുഞ്ഞിരാമൻ തണ്ണോട്ട്, മുനീസ അമ്പലത്തറ, കുട്ടി പാലക്കുന്ന്, സുലേഖ മാഹിൻ, ഹംസ പാലക്കി തുടങ്ങി ഒട്ടേറെ പ്രമുഖർ ക്യാമ്പയിനിൽ പങ്കാളികളായി. അതിനിടെ , കാസർകോട് ഏ ഐഐഎം എസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ച് ചലചിത്രതാരം കുഞ്ചാക്കോ ബോബൻ എഴുതിയ കത്തും നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ദയനീയാവസ്ഥ നേരിൽകണ്ട തനിക്ക് ജില്ലയിൽ എയിംസിന്റെ ആവശ്യകത മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കുഞ്ചാക്കോ ബോബന്റെ കത്ത്.