സാനിയ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കാഞ്ഞങ്ങാട്: മടിക്കൈ പെൺകുട്ടി സാനിയ വീടിനകത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കിയ സംഭവത്തിൽ, സാനിയയുടെ മാതാവ് പുഷ്പയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. മടിക്കൈ ഗവ. ഹൈസ്ക്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയായ സാനിയ ജൂൺ 3-ന്  ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കും 12.40 മണിക്കും മദ്ധ്യേയാണ് ജീവനൊടുക്കിയത്. പെൺകുട്ടിയുടെ കൂട്ടുകാരൻ ഐടിഐ വിദ്യാർത്ഥി അച്ചു എന്ന് വിളിക്കുന്ന അശ്വിൻ 22,  സാനിയയുടെ ആത്മഹത്യയെ തുടർന്ന് വീടുവിട്ടു. പെൺകുട്ടിയുടെ ആത്മഹത്യയെത്തുടർന്ന് നാട്ടിൽ അഭ്യൂഹങ്ങൾ പലതും പരക്കുകയാണ്. സാനിയയുടെ ആത്മഹത്യയ്ക്ക് ശേഷം മുൻ പ്രവാസിയായ മടിക്കൈ കണിച്ചിറയിലെ കരുണാകരന്റെ കുടുംബം കടുത്ത മാനസികാഘാതത്തിൽ കഴിയുകയാണ്. സാനിയയുടെ മരണത്തിൽ ഈ കുടുംബത്തിനുള്ള പരാതികൾ രേഖപ്പെടുത്താനും മരണകാരണം അറിയാനുമാണ് പെൺകുട്ടിയുടെ മാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്. ഹൊസ്ദുർഗ് വനിത സബ്ഇൻസ്പെക്ടർ അജിത സാനിയയുടെ വീട്ടിലെത്തി ഇന്ന് മാതാവിന്റെ മൊഴി രേഖപ്പെടുത്തും.

LatestDaily

Read Previous

കേരളത്തിന് പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാകാം

Read Next

എയിംസ് ക്യാമ്പയിനിൽ കുഞ്ചാക്കോ ബോബനും