93 ലക്ഷം രൂപ വാങ്ങി ചതിച്ച കോട്ടപ്പുറം സ്വദേശിയെ തേടി അറബ് പൗരൻ എത്തി

ഇത് മൂന്നാം തവണയാണ് അറബ് പൗരൻ നീലേശ്വരത്തെത്തിയത്

നീലേശ്വരം : കുവൈറ്റിൽ  ജോലി നോക്കുന്നതിനിടയിൽ അറബ് പൗരനിൽ നിന്ന് 38000 കുവൈത്ത് ദിനാർ 93 ലക്ഷം ഇന്ത്യൻ രൂപ വാങ്ങി നാട്ടിലേക്ക് കടന്ന നീലേശ്വരം കോട്ടപ്പുറം സ്വദേശിയെ തേടി അറബ് പൗരൻ റാഷിദ് അൽ – കഫീൽ   നീലേശ്വരത്തെത്തി. കോട്ടപ്പുറം ഇ.കെ.ഹൗസിൽ താമസിക്കുന്ന റഷീദ് ഇടാക്കാവിലിനെ 52, അന്വേഷിച്ചാണ് അറബ് പൗരൻ റാഷിദ് അൽ – കഫീൽ കാഞ്ഞങ്ങാട്ടെത്തി.

2015-ൽ ഇടക്കാവിൽ റഷീദ് കുവൈത്തിൽ ഇലക്ട്രോണിക്സ്  ഷോപ്പ് നടത്തിയിരുന്നു. ഈ സമയത്ത് പരിചയപ്പെട്ട അറബ് പൗരൻ റാഷിദ് കഫീലിൽ നിന്ന് ആദ്യം കടമായി പത്തായിരം രൂപ വാങ്ങിയ റഷീദ് പണം കൃത്യമായി തിരിച്ചുകൊടുത്തിരുന്നു. പിന്നീട് ഈ വിശ്വാസത്തിന്റെ പേരിൽ ഒരു തവണ 17000 ദിനാറും രണ്ടാം തവണ 21000 കുവൈറ്റ് ദിനാറും  ഇന്ത്യക്കാരനായ ഇടക്കാവിൽ റഷീദിന് റാഷിദ് കഫീൽ  കടമായി നൽകിയിരുന്നു.

രണ്ടുതവണയും കടം വാങ്ങിയ പണത്തിനുള്ള ബാങ്ക് ചെക്കുകൾ ഇടക്കാവിൽ  റഷീദ് അറബ് പൗരന് നൽകിയിരുന്നു. ഇടക്കാവിൽ റഷീദ് പത്തുവർഷക്കാലം കുവൈറ്റിൽ അൽ – ഖുറൈഷി എന്ന പേരിൽ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിയിരുന്നു. കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് കടന്ന റഷീദിനെ തേടി, പണം വാങ്ങിയതിനുള്ള ചെക്കുകളുടെ തെളിവുകളുമായി  കഴിഞ്ഞ ദിവസം വീണ്ടും റാഷിദ് ഫലാഹ് അൽ ദിഹാനി നീലേശ്വരം കോട്ടപ്പുറത്തുള്ള വീട്ടിൽ ചെന്ന് ഇടക്കാവിൽ റഷീദിനെ നേരിൽ കണ്ടുവെങ്കിലും, പണം കൊടുക്കാൻ റഷീദ് തയ്യാറാകാത്തതിനാൽ അറബ് പൗരൻ പരാതിയുമായി നീലേശ്വരം പോലീസിലെത്തി.  2016 ലാണ് അറബ് പൗരൻ  ആദ്യമായി റഷീദിനെ തേടി കോട്ടപ്പുറത്ത് വന്നത്.

ഇത് മൂന്നാം തവണയാണ് അറുപത്തിയഞ്ചുകാരനായ കുവൈറ്റ് പൗരൻ പണത്തിന് വേണ്ടി നീലേശ്വരത്ത് വരുന്നത്. പോലീസ് വിളിപ്പിച്ചതനുസരിച്ച് അറബിക്ക് കൊടുക്കാനുള്ള പണത്തിന് ബാങ്ക് ചെക്കുമായി പോലീസിലെത്താമെന്ന് സമ്മതിച്ച ഇടക്കാവിൽ റഷീദ് പിറ്റേ ദിവസം സ്വന്തം സെൽഫോൺ ഒാഫ് ചെയ്ത്  മുങ്ങുകയും ചെയ്തു. അറബി മൂന്നാം തവണയും നീലേശ്വരത്തെത്തിയ വിവരമറിഞ്ഞ റഷീദ് വീണ്ടും മുങ്ങി. കോട്ടപ്പുറത്ത് റഷീദിന് സ്വന്തമായി മാർജിൻ ഫ്രീ മാർക്കറ്റുണ്ട്.

LatestDaily

Read Previous

സ്വകാര്യതാ ലംഘനം: കേസ്

Read Next

മധ്യവയസ്ക്കൻ നഗരസഭാ ബസ്സ് സ്റ്റാന്റിൽ തൂങ്ങിമരിച്ചു