പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്: 8.64 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 25 ലിറ്റര്‍ വാഷും പിടികൂടി

കാസർകോട്: ജൂണ്‍ മൂന്നിന് ജില്ലയില്‍ അനധികൃതമായി കടത്തിയ 8.64 ലിറ്റര്‍ മദ്യവും 25 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. ആദൂര്‍ വില്ലേജ് കട്ടത്തുവയല്‍ കുണ്ടാര്‍ മിഞ്ച  പദവ് റോഡില്‍ എക്‌സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ്  ഒരു സ്‌കൂട്ടറില്‍ നിന്ന് അനധികൃതമായി കടത്തിയ  8.64 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടിയത്. അനധികൃതമായി മദ്യം കടത്തിയതിന് കാസര്‍കോട് താലൂക്കിലെ ബെള്ളൂര്‍ നാട്ടക്കല്ലിലെ പ്രതീപയ്‌ക്കെതിരെ അബ്കാരി കേസ് എടുത്തു.ബദിയടുക്ക റെയിഞ്ചിലെ പ്രിവന്റീവ്  ഓഫിസര്‍ വിനയാ രാജും സംഘവും നടത്തിയ പരിശോധനയിലാണ്   മദ്യം പിടിച്ചെടുത്തത്. ഹോസ്ദുര്‍ഗ് താലൂക്കിലെ പള്ളിക്കര വില്ലേജിലെ   കീക്കാനം ചേറ്റുകുണ്ടില്‍ നിന്ന്  25 ലിറ്റര്‍ വാഷ് പിടികൂടി ഉണ്ണികൃഷ്ണന്‍ എന്നയാളുടെ പേരില്‍  അബ്കാരി കേസെടുത്തു.

ലോക് ഡൗണ്‍ കാലത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മദ്യവും മയക്കുമരുന്നും ജില്ലയിലേക്ക് കടത്തുന്നത് തടയാന്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ്, വനം വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സംയുക്ത പരിശോധനകള്‍ ഊര്‍ജിതമാക്കി. ജില്ലയില്‍ രഹസ്യ നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു നിരീക്ഷണം ശക്തമാക്കിയതായും വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും  ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.കെ. അനില്‍ കുമാര്‍ പറഞ്ഞു.

അനധികൃതമായി മദ്യം കടത്തുന്ന വ്യക്തികളെയും സംഘങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം. സ്പെഷ്യല്‍ സ്‌ക്വാഡ് കാസര്‍കോട്  04994-257060, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കാസര്‍കോട് 04994-255332, എക്‌സൈസ് റെയിഞ്ച് ഓഫീസ് കാസര്‍കോട് 4994-257541, എക്‌സൈസ് റെയിഞ്ച് ഓഫീസ് ബന്തടുക്ക 04994-205364, എക്‌സൈസ് റെയിഞ്ച് ഓഫീസ് ബദിയടുക്ക  04994-261950, എക്‌സൈസ് റെയിഞ്ച് ഓഫീസ് കുമ്പള 04998-213837, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഹോസ്ദുര്‍ഗ്  04672-204125, എക്‌സൈസ് റെയിഞ്ച് ഓഫീസ് ഹോസ്ദുര്‍ഗ്   04672-204533, എക്‌സൈസ് റെയിഞ്ച് ഓഫീസ് നീലേശ്വരം  04672-283174 എന്നീ  നമ്പറുകളിലേക്ക് വിളിച്ചാണ് പരാതി അറിയിക്കേണ്ടത്.   

LatestDaily

Read Previous

യുഏ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ചാര്‍ട്ടര്‍ വിമാനവുമായി സിപിടി

Read Next

കൗമാര ആത്മഹത്യകളിൽ പരിഹാരമുണ്ടാകണം