എക്സൈസ് ഓഫീസ് ആക്രമിച്ചതിന് കേസ്

കുമ്പള: കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങളുണ്ടാക്കിയെന്ന പരാതിയിൽ പൊതുമുതൽ നശിപ്പിച്ചതിന് രണ്ട് പേർക്കെതിരെ കുമ്പള പോലീസ് കേസ്സെടുത്തു. മാർച്ച് 13 ഞായറാഴ്ച പുലർച്ചെ 2.40നാണ് കുമ്പള ശാന്തിപ്പള്ളത്തെ എക്സൈസ് റേഞ്ച് ഓഫീസിൽ അതിക്രമിച്ച് കടന്ന രണ്ടംഗ സംഘം കമ്പ്യൂട്ടർ മുറിയിലേക്ക് ജനൽ വഴി പെട്രോളൊഴിച്ചത്.  ഓഫീസ് കോമ്പൗണ്ടിൽ നിർത്തിയിട്ട വാഹനങ്ങൾക്കും സംഘം കേടുപാടുകൾ വരുത്തിയിരുന്നു.

ഓഫീസ് കോമ്പൗണ്ടിൽ നിർത്തിയിട്ട കെ.എൽ.01.ഏ.വി. 6209 നമ്പർജീപ്പ്, കെ.എൽ.01 .സി.ഡി. 4746 നമ്പർ സ്കൂട്ടർ, കെ.എൽ.01.ബി.കെ. 1546 നമ്പർ ബൈക്ക് എന്നീ ഔദ്യോഗിക വാഹനങ്ങൾക്കാണ് ആക്രമിസംഘം കേട് വരുത്തിയത്. സംഭവത്തിൽ കുമ്പള എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എം. രാജീവന്റെ പരാതിയിൽ കുമ്പള കോയിപ്പാടിയിലെ അണ്ണി പ്രഭാകരൻ 45 എന്നയാൾക്കെതിരെയാണ് കുമ്പള പോലീസ് കേസ്സെടുത്തത്.

LatestDaily

Read Previous

അടച്ചിട്ട വീട്ടിൽ നിന്നും 9 പവൻ സ്വർണ്ണം കവർന്നു

Read Next

നവജാത ശിശു മരിച്ചു