ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: കാസർകോട് ശിരിബാഗിലു ഭഗവതി നഗറിലെ അടച്ചിട്ട വീട്ടിൽ നിന്നും മുന്നേമുക്കാൽ ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണ്ണവും പണവും കവർച്ച ചെയ്ത സംഭവത്തിൽ മോഷ്ടാക്കൾക്കായി തെരച്ചിൽ ഊർജ്ജിതം. ഭഗവതി നഗർ വിനീത നിലയത്തിലെ അനിൽകുമാറിന്റെ 33, വീട്ടിൽ നിന്നുമാണ് സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയത്.
മാർച്ച് 10 ന് രാത്രി 8 മണിക്കും 11 ന് പുലർച്ചെ 1.30 നുമിടയിലുള്ള സമയത്താണ് വീട്ടിൽ കവർച്ച നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയ്ക്കകത്ത് സൂക്ഷിച്ചിരുന്ന 9 പവൻ സ്വർണ്ണാഭരങ്ങളും, പേഴ്സിലുണ്ടായിരുന്ന 10.000 രൂപയുമാണ് അപഹരിച്ചത്. സ്വർണ്ണ ബ്രേസ് ലെറ്റ്, വളകൾ, മാലകൾ, മോതിരം എന്നിവയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. മൊത്തത്തിൽ 3.70 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അനിൽകുമാർ പോലീസിൽ പരാതിപ്പെട്ടു. കവർച്ച നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല.