പ്രവാസികളുടെ വിവര ശേഖരണം നടത്തുന്നു

NRI

കാഞ്ഞങ്ങാട്: വിദേശ രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ടതു കൊണ്ടും മറ്റ്കാരണങ്ങളാലും നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വ്യവസായ വാണിജ്യ വകുപ്പിന്റെ സഹായം നല്‍കുന്നതിനായി വിവര ശേഖരണം നടത്തുന്നു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിവരങ്ങള്‍ നല്‍കാം.  പോര്‍ട്ടല്‍ മുഖേന ലഭ്യമാകുന്ന വിവങ്ങള്‍ക്ക് അനുസൃതമായി സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുളളവര്‍ക്കായി കോര്‍പ്പറേഷന്‍ /ബ്ലോക്ക്/മുനിസിപ്പാലിറ്റി തലങ്ങളിലുളള വ്യവസായ വികസന ഓഫീസര്‍മാരില്‍ നിന്ന് സഹായം ലഭ്യമാക്കും.  നൈപുണ്യം നേടിയ മേഖലകളില്‍ തൊഴില്‍  തേടാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ വ്യവസായ വകുപ്പിന്റെ സ്‌കില്‍ഡ് എന്റര്‍പ്രണര്‍ സെന്റര്‍ പദ്ധതിയില്‍ അംഗത്വം ലഭ്യമാക്കിയോ മറ്റ് വ്യവസായ സംരംഭകരുമായി ബന്ധപ്പെടുത്തിയോ തൊഴില്‍ ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നു ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

LatestDaily

Read Previous

ബഷീർ വെള്ളിക്കോത്തിന്റെ ശബ്ദസന്ദേശത്തിനെതിരെ വി.പി.പി മുസ്തഫ

Read Next

യുഏ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ചാര്‍ട്ടര്‍ വിമാനവുമായി സിപിടി