സിപിഎം ഏസി ഒാഫീസ് സിക്രട്ടറിയെ മാവുങ്കാലിൽ ഭീഷണിപ്പെടുത്തി

കാഞ്ഞങ്ങാട് : സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഒാഫീസ് സിക്രട്ടറി പെരിയ നിട്ടടുക്കം സ്വദേശി അലൻ ജോർജ്ജിനെ  23, മാവുങ്കാലിൽ ഇന്നലെ സന്ധ്യയ്ക്ക് മൂന്നംഗ ബിജെപി സംഘം ഭീഷണിപ്പെടുത്തി. ഏരിയാ കമ്മിറ്റി ഒാഫീസിൽ രാത്രി ചുമതല നോക്കുന്ന അലൻ ഇന്നലെ രാത്രി പെരിയയിൽ നിന്ന് മാവുങ്കാലിൽ ബസ്സിറങ്ങി ഒരു കടയിൽ സർബ്ബത്ത് കുടിക്കാൻ കാത്തുനിൽക്കുമ്പോഴാണ്, മൂന്നംഗ ബിജെപി സംഘം ഭീഷണിപ്പെടുത്തി സ്ഥലം വിട്ടോളാൻ ഭീഷണിയുയർത്തിയത്.

അലൻ ഡിവൈഎഫ്ഐ ചിഹ്നം പതിച്ച ചുവന്ന ബനിയൻ ധരിച്ചിരുന്നു. ബിജെപി പ്രവർത്തകരായ വൈശാഖ്, ബിജു, അജിത് എന്നിവരാണ് അലൻ ജോർജിനെ ഭീഷണിപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അലൻ ഡിവൈഎഫ്ഐ പെരിയ മേഖലാ പ്രസിഡണ്ടും, എസ്എഫ്ഐ ഏരിയാ ജോയിന്റ് സിക്രട്ടറിയുമാണ്. കാഞ്ഞങ്ങാട് ഏ.സി. ഒാഫീസിൽ രാത്രി ചുമതലക്കാരനാണ്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രാത്രി 9 മണിയോടെ മാവുങ്കാൽ ജംഗ്ഷനിലാണ് ഭീഷണിയുണ്ടായത്.

LatestDaily

Read Previous

കാമുകിക്ക് പിറകെ ചെറുവത്തൂരിൽ കാമുകനും ജീവനൊടുക്കി

Read Next

കൈക്കൂലി ഷർട്ടിൽ കുടുങ്ങിയ ഉദ്യോഗസ്ഥൻ അധ്യാപികയുടെ പടവും ചോദിച്ചുവാങ്ങി