ഗാർഹിക പീഢനം സിബി വെട്ടത്തിന്റേയും ഭാര്യയുടെയും മകന്റെയും പേരിൽ കേസ്സ്

പയ്യന്നൂർ : പഴയ വെട്ടം ചിട്ടി ഫണ്ടുടമ സിബി വെട്ടം, ഭാര്യ ഷിജി വെട്ടം, മകൻ മിഥുൻസിബി എന്നിവരെ പ്രതി  ചേർത്ത്  ഗാർഹിക പീഡനത്തിന് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തു. സിബി വെട്ടത്തിന്റെ മകൻ മിഥുൻ സിബിയുടെ ഭാര്യ നൽകിയ പരാതിയിലാണ്

കേസ്സ്. മിഥുന്റേയും ഭാര്യയുടേയും പ്രണയ വിവാഹമായിരുന്നു. വിവാഹാനന്തരം കൂടുതൽ സ്ത്രീധനം ചോദിച്ച് മിഥുന്റെ രക്ഷിതാക്കളും, മിഥുനും ഭാര്യയെ കണക്കിന് മർദ്ദിച്ചുവെന്ന പരാതിയിലാണ് പോലീസ് ഇന്ത്യൻ ശിക്ഷാ നിയമം 498 അനുസരിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

പയ്യന്നൂർ കോറോത്ത് വാടക വീട്ടിലാണ് സിബിയും ഭാര്യയും മകനും താമസിച്ചുവരുന്നത്. ഇൗ വീട് സ്വന്തം വീടാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ മിഥുൻ ക്രിസ്ത്യൻ മതാചാര  പ്രകാരം വിവാഹം കഴിച്ചതെന്നും, മിഥുന്റെ ഭാര്യയായ യുവതിയുടെ പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

LatestDaily

Read Previous

ഡിസിസി ഭാരവാഹി പട്ടികയിൽ 10 പേർ കൂടി കയറിപ്പറ്റി

Read Next

കാമുകിക്ക് പിറകെ ചെറുവത്തൂരിൽ കാമുകനും ജീവനൊടുക്കി