ഹൊസ്ദുർഗ്ഗ് ബീച്ചിൽ അനധികൃത കാർണ്ണിവെൽ

ഹൊസ്ദുർഗ്ഗ് : കാഞ്ഞങ്ങാട് നഗരസഭയുടെ മൗനത്തിൽ ഹൊസ്ദുർഗ്ഗ് ബീച്ചിൽ തകർപ്പൻ കാർണ്ണിവെൽ. കുട്ടികളെ ആകർഷിക്കുന്ന വിവിധ തരം കളികളും, മഞ്ഞുമലയും, ചിമ്പാൻസിയും, ഫുഡ്കോർട്ടുമൊക്കെയുൾക്കൊള്ളുന്ന കാർണിവെൽ കൂടാരത്തിൽ കടക്കാൻ തലയൊന്നിന് അമ്പതു രൂപയാണ് നിരക്ക്.

മാഷ് എന്ന് വിളിക്കുന്ന അധ്യാപകനാണ് കാർണ്ണിവെല്ലിന്റെ സൂത്രധാരൻ. രാപ്പകൽ മൈക്ക് കെട്ടി കൂടാരത്തിനകത്ത് ആട്ടുംപാട്ടും അരങ്ങേറിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. സംഭവം നാട്ടുകാർ നഗരസഭാ അധികൃതരുടേയും, പോലീസിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, കാർണ്ണിവെൽ രാപ്പകൽ നടന്നുവരുന്നു.

തീരദേശത്തുള്ള പിപിടിഎസ് സ്കൂളിലെ അധ്യാപകനാണ് കാർണ്ണിവെൽ നടത്തുന്ന മാഷ്. ടിക്കറ്റ് വെച്ച് നടത്തുന്ന കാർണ്ണിവെൽ നഗരസഭയ്ക്ക് എന്റർടെൻമെന്റ് നികുതി നിർബ്ബന്ധമായും കൊടുത്തിരിക്കണം. മാഷ് അതൊന്നും കൊടുത്തില്ല. മാത്രമല്ല, അനധികൃത കാർണ്ണിവെലിൽ അപകടം വല്ലതുമുണ്ടായാൽ പോലീസും നഗരസഭയും ഉത്തരം പറയേണ്ടി വരും.

LatestDaily

Read Previous

രണ്ടിടത്ത് വാഹനാപകടം പൊലിഞ്ഞത് മൂന്ന് ജീവനുകൾ

Read Next

പ്രണയത്തർക്കം: യുവാവ് തൂങ്ങി മരിച്ചു