ഭീമ ജ്വല്ലറി കാഞ്ഞങ്ങാട്ടേക്ക്

കാഞ്ഞങ്ങാട് : കേരളത്തിൽ അറിയപ്പെടുന്ന സ്വർണ്ണാഭരണശാല ഭീമ   കാഞ്ഞങ്ങാട്ടേക്ക്  വരുന്നു. കാഞ്ഞങ്ങാടിന്റെ  സ്വർണ്ണ താൽപ്പര്യം  അടുത്തറിയാൻ,   ഭീമ സ്വർണ്ണാഭരണങ്ങളുടെ ഒരു പ്രദർശനവും വിൽപ്പനയും  കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കുകയാണ്. നഗരത്തിൽ മെയിൻ റോഡിൽ പഴയ അറഫ ജ്വല്ലറി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നാളെയാണ് ഭീമയുടെ ആധുനിക സ്വർണ്ണാഭരണങ്ങളുടെ പ്രദർശനം ഒരുക്കിയിട്ടുള്ളത്. ബോബി ചെമ്മണ്ണൂർ ജ്വല്ലറി ഷോറൂം കാഞ്ഞങ്ങാട്ട്  സ്വന്തം കെട്ടിടത്തിൽ തെക്കേപ്പുറത്ത് പ്രവർത്തനമാരംഭിക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി വരുന്നു.

Read Previous

പച്ചക്കറിത്തട്ട് തകർത്തതിനെ ച്ചൊല്ലി സംഘട്ടനം

Read Next

കവർച്ച പ്രതിക്ക് മടിക്കൈ കാട്ടിൽ വ്യാപക തെരച്ചിൽ