ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഒരു രൂപ കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്ന ചോദ്യത്തിനുത്തരമാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ കെ. ജി. നിജിനും വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ടി. ആർ. റനീഷും. ഒരു രൂപ ചാലഞ്ചുമായി രാജ്യം ചുറ്റുന്ന ഇവർക്ക് ലഭിക്കുന്ന ഓരോ ഒരു രൂപ നാണയങ്ങളും ഭവനരഹിതരായ അഞ്ച് പേരുടെ വീടെന്ന സ്വപ്നത്തിന്റെ അടിസ്ഥാനശിലകളാണ്.
വയനാട് ജില്ലയിലെ ഭവന രഹിതരായ അഞ്ച് കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയും കായികാധ്യാപകനുമായ കെ. ജെ. നിജിനും സുൽത്താൻ ബത്തേരിയിലെ മൊബൈൽ ഷോപ്പുടമ ടി. ആർ. റനീഷും സൈക്കിളിൽ ഇന്ത്യ ചുറ്റുന്നത്. ലക്ഷ്യ സാക്ഷാൽക്കാരത്തിനുള്ള യാത്രയ്ക്കിടെയാണ് ഇരുവരും കാഞ്ഞങ്ങാട്ടെത്തിയത്.
വയനാട് അമ്പലവയലിലെ 20 സെന്റ് സ്ഥലത്താണ് 5 ഭവന രഹിതർക്കായി പുതിയ വീടൊരുങ്ങുന്നത്. 600 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള വീടുകൾ നിർമ്മിക്കാനാണ് തീരുമാനം. അമ്പലവയലിലെ ജോഷിയിൽ നിന്നുമാണ് സ്ഥലം വിലയ്ക്കു വാങ്ങിക്കുന്നത്. ഇതിനായി 1 ലക്ഷം രൂപ അഡ്വാൻസും നൽകിക്കഴിഞ്ഞു. വീട് നിർമ്മാണത്തിനായി സ്ഥലമൊരുക്കുന്നതിനായി പ്രാരംഭ ജോലികളാരംഭിച്ചതായി നിജിനും റെനിഷും ലേറ്റസ്റ്റിനെ അറിയിച്ചു.
ഒരു രൂപ ചാലഞ്ചുമായി യുവാക്കൾ ഇതിനകം 90 ദിവസത്തോളം സൈക്കിളിൽ കറങ്ങിക്കഴിഞ്ഞു. ഇവർക്ക് നൽകുന്ന ഓരോ നാണയത്തുട്ടുകളും തലയ്ക്ക് മീതെ ശൂന്യാകാശവും താഴെ ഭൂമിയുമായി ജീവിക്കുന്ന ഭവനരഹിതരോടുള്ള സ്നേഹമായിരിക്കും.