വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് റിമാന്റിൽ

അമ്പലത്തറ : സ്കൂൾ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16കാരിയെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കാലിച്ചാനടുക്കം സ്വദേശിയാണ് അറസ്റ്റിലായത്.

സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 2021 ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പീഡനം മാസങ്ങളോളം നീണ്ടു നിന്നതായി പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു.

കാലിച്ചാനടുക്കം സ്വദേശിയായ വിശാഖ് ഗോപിനാഥാണ് 20, പതിനാറുകാരിയെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയത്. യുവാവിനെതിരെ പോക്സോ കേസ്സ് റജിസ്റ്റർ ചെയ്ത ശേഷം അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തത്.

LatestDaily

Read Previous

പെരിങ്ങോം പെൺകുട്ടി ബേക്കലിൽ ബലാത്സംഗത്തിനിരയായി

Read Next

സിറ്റി ഗോൾഡ് ജ്വല്ലറിയിൽ നിന്ന് 7 ലക്ഷം രൂപയുടെ സ്വർണ്ണം കാണാതായി, 2 ജീവനക്കാരുടെ പേരിൽ കേസ്