ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം: എൻഡോസൾഫാൻ ദുരിത ബാധിതർക്കും വൃക്കരോഗികൾക്കും ക്യാൻസർ രോഗികൾക്കും മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്താൻ കാസർഗോഡിനു എയിംസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് സെറിബ്രൽ പാൽസി ബാധിതനായ മുഹമ്മദലി നവാസ് വീട്ടുപടിക്കൽ സമരം ചെയ്യുന്നു. ഈ ഒറ്റയാൾ സമരത്തിനു ഡിഫറെന്റലി ഏബിൾഡ് വെൽഫെയർ സെന്റർ, അക്കര ഫൗണ്ടേഷൻ ഭിന്നശേഷി ഹെൽപ് ലൈൻ, ചാരിറ്റബിൾ സൊസൈറ്റി വാട്സാപ്പ് കൂട്ടായ്മ എന്നിവരുടെയും ജില്ലയിലെ സാമൂഹിക സാംസ്കാരിക സേവന മേഖലയിലെ സമുന്നതരും ഐക്യ ദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ദുരിത ബാധിതർക്കു വേണ്ടിയും, ഭിന്നശേഷിക്കാരുടെ അവകാശ പോരാട്ടത്തിന് വേണ്ടിയും നവാസ് ഇതിനു മുൻപും സമരങ്ങൾ നായിച്ചിട്ടുണ്ട്.
തന്റെ രോഗ പരിമിതിയെ അവഗണിച്ചു സാമൂഹിക സേവന മേഖലയിൽ മുഴുവൻ സമയാണ് മാറ്റിവച്ചിരിക്കുകയാണ് ഈ 31 വയസ്സുകാരൻ. ജനതാദൾ യുഡിഎഫിന്റെ പിന്തുണയോടെ സമരം ഒപ്പുമരച്ചുവട്ടിലേക്കു മാറ്റാൻ തീരുമാനിച്ചിട്ടുണ്ട് എന്നു ഭാരവാഹികൾ അറിയിച്ചു. വീട്ടിലെ ഒറ്റയാൾ സമരത്തിന് പിന്തുണയുമായി ഡി എ ഡബ്ലിയു സി സംസ്ഥാന പ്രസിഡന്റ് എഎൽ സലീം റാവുത്തർ, അക്കര ഫൗണ്ടേ ഷൻ മാനേജർ മുഹമ്മദ് യാസിർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏ. കെ എം അഷ്റഫ്, ചാരിറ്റ ബിൾ സൊസൈറ്റി രതീഷ് കുണ്ടൻകുഴി, രമേശ് ബോവിക്കാനം, രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.