വേറിട്ട സമരവുമായി പ്രവാസി ലീഗ്

കാഞ്ഞങ്ങാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രവാസി ദ്രോഹ നടപടികൾക്കെതിരെ വേറിട്ട സമരമുഖവുമായി പ്രവാസി ലീഗ് രംഗത്തിറങ്ങി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അജാനൂർ പഞ്ചായത്തിലെ പതിനേഴാം വാർഡ് പ്രവാസി ലീഗ് ഒഴിഞ്ഞ വാഴയിലയിട്ട് നടത്തിയ പ്രതിക്ഷധ സമരം വേറിട്ടൊരു അനുഭവമായി. കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബാഗങ്ങളെ സഹായിക്കുന്നതിന് പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസികളുടെ കോറന്റയീൻ ചിലവ് സർക്കാർ വഹിക്കുക, പ്രവാസി പുനരധിവാസം ഉറപ്പാക്കുക തുടങ്ങി വിവിധ  മുദ്രാവാക്യങ്ങൾ  ഉയർത്തിപ്പിടിച്ച് നടത്തിയ സമരം മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ഏ.ഹമീദ് ഹാജി ഉൽഘാടനം ചെയ്തു.വാർഡ് ലീഗ് പ്രസിഡണ്ട് പി.കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷം വഹിച്ചു. വാർഡ് ലീഗ് സെക്രട്ടറി കെ.എം.മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രവാസി ലീഗ് ട്രഷറർ ഏ.അബ്ദുള്ള, അബുദാബി -കാസർകോട്ജില്ല കെ.എം.സി.സി.വൈസ് പ്രസിഡണ്ട് എം.എം.നാസർ, കൊത്തിക്കാൽ ഹസ്സൻ ഹാജി, പി.പി.കുഞ്ഞബ്ദുള്ള, കുടക് ഖാദർ, ഹമീദ് ചെരുമ്പ, ഏ.മുഹമ്മദ് കുഞ്ഞി, എൽ.ഷെഫീഖ്, ഏ.കുഞ്ഞബ്ദുള്ള, കെ.സി.ഹംസ, ബിന്ദു രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

LatestDaily

Read Previous

വകാര്യവത്‌കരണത്തിന്റെ കാണാപ്പുറങ്ങൾ

Read Next

എയിംസ് കാസർകോടിനു വേണ്ടി:, ഭിന്നശേഷിക്കാരന്റെ ഒറ്റയാൾ സമരം