ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കോവിഡ് വ്യാപനകാലത്ത് ദീർഘദൂര ട്രെയിനുകളിലുൾപ്പെടെ എല്ലാ ട്രെയിനുകളിലും നിർത്തി വെച്ച ജനറൽ കോച്ചുകൾ വീണ്ടും അനുവദിക്കാൻ റെയിൽ തീരുമാനിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതിനെത്തുടർന്ന് ഏതാനും ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിച്ചുവെങ്കിലും, യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്നാണ് മുഴുവൻ ട്രെയിനുകളിലും ജനറൽ കോച്ചുകൾ അനുവദിക്കാൻ തീരുമാനമായത്.
നിലവിൽ ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ അധികവും റിസർവ്വ്്ഡ് കോച്ചുകളാണുള്ളത്. ഇൗ ട്രെയിനുകളിലെ കോച്ചുകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കുക. അതേസമയം റിസർവ്വ് ചെയ്യുന്ന യാത്രക്കാർക്കായിരിക്കും കോച്ചുകളിൽ മുൻഗണന. ദീർഘ ദൂര ട്രെയിനുകളിലാണ് കൂടുതലായും ഇനി ജനറൽ കോച്ചുകൾ ഏർപ്പെടുത്തുക.
വിവിധ ഡിവിഷനുകളെയും സോണുകളെയും ബന്ധിപ്പിച്ച് ഒാടുന്ന ട്രെയിനുകൾക്ക് എല്ലാ സോണുകളിലെയും റിസർവ്വേഷൻ പരിഗണിച്ചായിരിക്കും കൂടുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്തുക. മെയ് മാസത്തോടെ എല്ലാ ട്രെയിനുകളിലും ജനറൽ കോച്ചുകൾ തിരികെയെത്തിക്കാൻ, കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തിരുവനന്തപുരത്ത് നിന്ന് രാത്രി പുറപ്പെടുന്ന അമൃത എക്സ്പ്രസ്, മംഗളൂരു എക്സ്പ്രസ് എന്നിവയിലടക്കം എല്ലാ ട്രെയിനുകളിലും ജനറൽ കോച്ചുകൾ ഏർപ്പെടുത്തിയേക്കും.