ഗൃഹനാഥനെ മുൻഭാര്യയും മകനും ചെരിപ്പു കൊണ്ടടിച്ചു

ബേഡകം: കൊളത്തൂർ പെർളടുക്ക സ്വദേശിയെ മുൻ ഭാര്യയും മകനും ചേർന്ന് മർദ്ദിച്ചെന്ന പരാതിയിൽ ബേഡകം പോലീസ് കേസ്സെടുത്തു. പെർളടുക്കം തേവുക്കള  വീട്ടിൽ  ഏ. മാധവൻ നായരാണ് 69, പരാതിക്കാരൻ. ഫെബ്രുവരി 25 നാണ് മാധവൻ നായരെ മുൻഭാര്യയായ രാധയും 60, മകൻ മനോജും ചേർന്ന് തടഞ്ഞു നിർത്തി ചെരിപ്പു കൊണ്ടടിച്ചത്. കുരുമുളക് പറിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ മുൻഭാര്യയും മകനും ചേർന്ന് മർദ്ദിച്ചുവെന്നാണ് മാധവൻ നായരുടെ പരാതി.

Read Previous

ബേക്കൽ പരിധിയിൽ 3 പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായി

Read Next

സ്കൂൾ കേന്ദ്രീകരിച്ച് തകർപ്പൻ ലഹരിക്കച്ചവടം